കൊച്ചി: ഹാപ്പി വെഡിങ് എന്ന ആദ്യ ചിത്രം കൊണ്ടുതന്നെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ സംവിധായകനാണ് ഒമർ ലുലു. യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമർ സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും വൻ വിജയങ്ങളായിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ വളരെ വേഗത്തിൽ വൈറലാകാറുണ്ട്. ഇപ്പോൾ, ഇത്തരത്തിൽ ഒമർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ചർച്ചയാകുന്നത്.
തന്റെ സിനിമ നല്ലതായാലും മോശമായാലും മാക്സിമം പ്രൊമോട്ട് ചെയ്യുമെന്നും മറ്റുള്ളവർ തിരിച്ച് ട്രോളുകയ്യും സപ്പോർട്ട് ചെയ്യുകയും ഒക്കെ ചെയ്താലേ തന്റെ പ്രൊഡക്റ്റിന് മാക്സിമം റീച്ച് കിട്ടുവെന്നും ഒമർ പറയുന്നു. ‘ധമാക്ക’യുടെ തമിഴ് ഡബ് റൈറ്റ്സ് ചോദിച്ച് ആളുകൾ വന്നു തുടങ്ങിയെന്നും ട്രോളിയ എല്ലാവർക്കും നന്ദിയുണ്ടെന്നും ഒമർ കൂട്ടിച്ചേർത്തു.
ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
വർഷത്തിൽ 140+ സിനിമ ഇറങ്ങുന്ന മലയാള സിനിമാ ഇൻഡസ്ട്രിയിൽ മാക്സിമം 20 സിനിമക്ക് മാത്രമേ മുടക്കിയ പണം എങ്കിലും തിരിച്ച് കിട്ടുന്നുള്ളു. ഇതിൽ വലിയ താരങ്ങൾ ഇല്ലാത്ത 90% സിനിമകൾ ആരും ശ്രദ്ധിക്കുന്നു പോലും ഇല്ലാ. ഞാൻ എന്റെ സിനിമ നല്ലതായാലും മോശമായാലും മാക്സിമം പ്രമോട്ട് ചെയ്യും അത് എന്റെ ജോലിയാണ് നിങ്ങൾ തിരിച്ച് ട്രോളുകയ്യും സപ്പോർട്ട് ചെയ്യുകയും ഒക്കെ വേണം എന്നാലേ എന്റെ പ്രൊഡക്റ്റിന് മാക്സിമം റീച്ച് കിട്ടു. ധമാക്കയുടെ തമിഴ് ഡബ് റെറ്റസ് ചോദിച്ച് ആളുകൾ വന്നു തുടങ്ങി ട്രോളിയ എല്ലാവർക്കും നന്ദി
Post Your Comments