ഏഴുപുന്ന തരകന്‍, മാമാങ്കം, ഗാനഗന്ധര്‍വന്‍, പോക്കിരിരാജ തുടങ്ങിയ സിനിമകളിൽ മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ആണ് ബൈജു ഏഴുപുന്ന. മമ്മൂട്ടിയുമായി അടുത്ത ബന്ധമാണ് ഉള്ളതെന്ന് ബൈജു പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുമായുള്ള ബന്ധത്തെ പറ്റി ബൈജു മനസ് തുറന്നത്.
‘മമ്മൂക്കയുമായി ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. ഏഴുപുന്ന തരകനില്‍ തുടങ്ങിയ ബന്ധമാണ്, ആ സിനിമയില്‍ ഞാന്‍ വില്ലനായിരുന്നു. മമ്മൂക്ക എന്ന് പറഞ്ഞാല്‍ അതൊരു അവതാരം തന്നെയാണ്. മമ്മൂക്ക കൂടെ കൊണ്ടു നടക്കുന്ന കുറച്ച് പേരുണ്ട്. അതില്‍ പെട്ട ഒരാളാണ് ഞാന്‍. മമ്മൂക്കയോടൊപ്പം ഒരുപാട് സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. ദുബായിലും അബുദാബിയിലും ഒക്കെ എന്നെ കൊണ്ടുപോയിട്ടുണ്ട്,’ ബൈജു പറഞ്ഞു.
‘ഈ 70ാം പിറന്നാളിന് മമ്മൂട്ടി സ്റ്റേറ്റ്‌സിലായിരുന്നു. അന്ന് അവിടെ ആദ്യം പോയി കണ്ടത് ഞാനാണ്. എന്തിനാണ് ഇത്ര ദൂരം വന്നതെന്നൊക്കെ അന്ന് മമ്മൂക്ക ചോദിച്ചു. വീട്ടില്‍ നിന്നും ഭക്ഷണമൊക്കെ ഉണ്ടാക്കി മമ്മൂക്കയ്ക്ക് കൊടുക്കാറുണ്ട്. അങ്ങനെ നല്ല ഒരു ബന്ധമാണ് ഞങ്ങള്‍ തമ്മിലുണ്ട്. ഒരുപാട് സിനിമകള്‍ ഒന്നിച്ച് ചെയ്തിട്ടുണ്ട്. ഒരാള്‍ക്ക് ഒരു വിഷമം ഉണ്ടായാല്‍ അത് മനസിലാക്കി അതിനൊരു പോംവഴി കാണുന്ന ആളാണ് മമ്മൂട്ടി. കാണുമ്പോള്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ തോന്നും. ഭയങ്കര ആത്മാര്‍ത്ഥത ആണ് മമ്മൂക്കയ്ക്ക്,’ ബൈജു പറയുന്നു.
Leave a Comment