ചേട്ടന്‍ അന്ന് എന്നെ സെലക്ട് ചെയ്തില്ല, സിനിമയില്‍ അഭിനയിക്കണം ചേട്ടാ ഒരു റോള്‍ താ: വിശേഷങ്ങൾ പങ്കുവെച്ച് ബൈജു എഴുപുന്ന

കൊച്ചി: നടൻ, നിര്‍മാതാവ്, സംവിധായകൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബൈജു എഴുപുന്ന. വില്ലന്‍ വേഷങ്ങളും ഹാസ്യ വേഷങ്ങളും ഒരുപോലെ കൈകാര്യംചെയ്യുന്ന അദ്ദേഹം പ്രേക്ഷകരുടെ പ്രിങ്കരനായ താരമാണ്.

പാര്‍വതി ഓമനക്കുട്ടന്‍, ആന്‍സണ്‍ പോള്‍ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച കെക്യു എന്ന സിനിമ സംവിധാനം ചെയ്തത് ബൈജുവാണ്. ഇപ്പോൾ, തന്റെ 30 വർഷങ്ങൾ നീണ്ട സിനിമ ജീവിതത്തെപ്പറ്റി ഒരു സ്വകാര്യ ചാനൽ അഭിമുഖത്തിൽ സംസാരിക്കുകയാണ് ബൈജു.

ബൈജു എഴുപുന്നയുടെ വാക്കുകൾ ഇങ്ങനെ;

അത്തരം കാര്യങ്ങള്‍ കാണാന്‍ ആളുകള്‍ ഉള്ളതുകൊണ്ടാണ് സിനിമയിലും അവ വരുന്നത്: ഐശ്വര്യ ലക്ഷ്മി

‘കെക്യുവിന്റെ ഓഡീഷന് ടൊവിനോയും ആന്‍സണ്‍ പോളുമാണ് അന്ന് വന്നത്. അന്ന് ടൊവി ഫിലിമിലേക്ക് വരുന്നതേ ഉള്ളൂ. ഞാന്‍ ആന്‍സണ്‍ പോളിനെ സെലക്ട് ചെയ്തു. ടൊവി പറയും, ചേട്ടന്‍ അന്ന് എന്നെ സെലക്ട് ചെയ്തില്ലെന്ന്. പക്ഷെ ടൊവി ഇന്ന് ഒരു സൂപ്പര്‍സ്റ്റാര്‍ ഇമേജിലെത്തി.

നെഗറ്റീവ് ഷേഡുള്ള ഒരു ക്യാരക്ടറായിരുന്നു അത്. ആന്‍സണ്‍ പോളില്‍ ആ നെഗറ്റീവ് ഷേഡുണ്ട് എന്ന് തോന്നിയതുകൊണ്ടാണ് ഞാന്‍ ആന്‍സണെ തെരഞ്ഞെടുത്തത്. ശരിക്കും കെക്യുവിലെ ഹീറോ, തന്‍സീര്‍ എന്ന് പറഞ്ഞ ഞാന്‍ ചെയ്ത ക്യാരക്ടറാണ്. ഞാനിപ്പോള്‍ 30 വര്‍ഷം കഴിഞ്ഞു സിനിമയില്‍. ഒരുപാട് പേര്‍ നമ്മുടെ കണ്‍മുന്നിലൂടെ വലിയ വിജയത്തിലേക്ക് പോകുന്നത് കണ്ടിട്ടുണ്ട്. അത് കാണുമ്പോള്‍ വലിയ സന്തോഷമാണ് .

സേതുരാമയ്യരോടൊപ്പം വിക്രം എത്തും: ‘സിബിഐ 5: ദി ബ്രെയ്‌ൻ ‘ ചിത്രീകരണത്തിൽ ജോയിന്‍ ചെയ്ത് ജഗതി

ജയസൂര്യയാണെങ്കിലും എനിക്ക് അഭിനയിക്കുന്നതിന് മുമ്പേ ഉള്ള ബന്ധമാണ്. കോട്ടയം നസീറിന്റെ കൂടെ മിമിക്‌സ് കളിച്ച് നടക്കുന്ന സമയം മുതലുള്ള ബന്ധമാണ്. അതുപോലെ കൈലാഷ്, വിനയ് ഫോര്‍ട്ട് ഒക്കെ അങ്ങനെയാണ്. വിനയ് ഫോര്‍ട്ടൊക്കെ, സിനിമയില്‍ അഭിനയിക്കണം ചേട്ടാ ഒരു റോള്‍ താ, എന്നുപറഞ്ഞ് ഫോട്ടോ കൊണ്ട് എന്റെ വീട്ടില്‍ വന്നിട്ടുണ്ട്.’

Share
Leave a Comment