സഞ്ജയ് ലീലാ ബന്‍സാലിയുടെ സംവിധാനത്തിലൊരുങ്ങിയ ഗംഗുഭായി കത്തിയവാടി എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരുപാടിയിൽ പങ്കെടുക്കാനെത്തിയ ആലിയ ഭട്ട്, ഒരു മാധ്യമപ്രവർത്തകന് നൽകിയ മറുപടി ഏറ്റെടുത്ത് ആരാധകർ. കാമുകനായ രണ്‍ബീര്‍ കപൂറിനെ എപ്പോഴാണ് വിവാഹം കഴിക്കുക എന്നാണ് ഒരാള്‍ ചോദിച്ചത്. മാധ്യമപ്രവർത്തകന്റെ ഈ ചോദ്യത്തിന് ‘ഒന്നും പറയാനില്ല’ എന്നായിരുന്നു ആലിയയുടെ മറുപടി.
രണ്‍ബീറും ആലിയയും 2017 മുതല്‍ ഡേറ്റിംഗിലാണ്. ഈ വര്‍ഷം ഇരുവരും വിവാഹിതരാകാന്‍ സാധ്യതയുണ്ട്. കൊവിഡ് ഇല്ലായിരുന്നുവെങ്കില്‍ താന്‍ ആലിയയെ നേരത്തെ തന്നെ വിവാഹം കഴിക്കുമായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ രണ്‍ബീര്‍ കപൂര്‍ വെളിപ്പെടുത്തിയിരുന്നു. നടനെ കുറിച്ച് ആലിയയും നല്ല അഭിപ്രായം ആയിരുന്നു മുൻപ് പറഞ്ഞിരുന്നത്. രണ്‍ബീര്‍ ഒരാളെ കുറിച്ചും മോശമായി സംസാരിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും, എല്ലാവരും പറയുന്നതു പോലെ രണ്‍ബീര്‍ ഗോസിപ്പുകാരന്‍ അല്ല എന്നും നടി മുൻപൊരിക്കൽ വ്യക്തമാക്കിയിരുന്നു.
‘രണ്‍ബീര്‍ ഒരാളെ കുറിച്ചും മോശമായി സംസാരിക്കുന്നത് ഞാൻ ജീവിതത്തില്‍ കണ്ടിട്ടില്ല. ഞാൻ അവനില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന കാര്യവും അതുതന്നെയാണ്. ആരെയെങ്കിലും വിമര്‍ശിക്കുമ്പോള്‍ പോലും വളരെ കരുതലോടെയാണ് അദ്ദേഹം സംസാരിക്കുക. നല്ല കാര്യങ്ങളിലാണ് അവന് വിശ്വസിക്കുന്നത്. ഗോസിപ്പുകള്‍ തീരെ ഇഷ്ടമല്ല’, ആലിയ പറഞ്ഞിരുന്നു.
Post Your Comments