
കൊച്ചി: മമ്മൂട്ടി നായകനാകുന്ന ‘സിബിഐ 5: ദി ബ്രെയ്ന്‍’ എന്ന ചിത്രത്തിന്റെ ഭാഗമാകാനൊരുങ്ങി നടൻ ജഗതിയും. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ പുറത്തുവിട്ടത്. മുൻ ഭാഗങ്ങളിൽ മമ്മൂട്ടി സേതുരാമയ്യര്‍ സിബിഐ ആയി എത്തിയപ്പോള്‍ വിക്രം എന്ന ഉദ്യോഗസ്ഥനെയാണ് ജഗതി അവതരിപ്പിച്ചത്. സേതുരാമയ്യര്‍ക്കൊപ്പം വലംകൈയ്യായി എത്തിയിരുന്ന ജഗതി ശ്രീകുമാർ കഥാപാത്രം വിക്രം, ഇത്തവണ എത്തുമോ എന്നായിരുന്നു ചിത്രം പ്രഖ്യാപിച്ചപ്പോള്‍ മുതൽ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്നത്.
ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിലും ജഗതി ശ്രീകുമാർ ഉണ്ടാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. ഇപ്പോൾ, ചിത്രത്തിന്റെ സെറ്റില്‍ ജഗതി ശ്രീകുമാർ എത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് സംവിധായകന് കെ മധു. ‘ഞങ്ങളുടെ വിക്രം ഞങ്ങളോടൊപ്പം എത്തി’ എന്ന് കെ മധു പറയുന്നു.
‘മമ്മൂക്ക, അതൊരു അവതാരമാണ്’: മമ്മൂട്ടിക്ക് ഭയങ്കര ആത്മാർഥത ആണെന്ന് ബൈജു ഏഴുപുന്ന
‘സേതുരാമയ്യരായി മമ്മൂട്ടി അഭിനയിക്കുമ്പോള്‍, ചാക്കോ ആയി മുകേഷ് അഭിനയിക്കുമ്പോള്‍ ഞങ്ങളുടെ വിക്രവും അവരോടൊപ്പം എത്തിയിരിക്കും. അതിന് ഈശ്വരനോട് നന്ദി പറയുകയാണ്’ എന്ന് കെ മധു ഒരു സ്വകാര്യ ന്യൂസ് ചാനലിനോട് പറഞ്ഞു. ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെയാവും ജഗതി അവതരിപ്പിക്കുയെന്ന് തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി വ്യക്തമാക്കി.
Post Your Comments