കൊച്ചി: ഹാപ്പി വെഡിങ് എന്ന ആദ്യ ചിത്രം കൊണ്ടുതന്നെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ സംവിധായകനാണ് ഒമർ ലുലു. യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമർ സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും വൻ വിജയങ്ങളായിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ വളരെ വേഗത്തിൽ വൈറലാകാറുണ്ട്. ഇപ്പോൾ, ഇത്തരത്തിൽ ഒമർ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് വന്ന കമന്റുകളോടുള്ള ഒമറിന്റെ പ്രതികരണമാണ് ചർച്ചയാകുന്നത്.
ഗൾഫിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ സുഹൃത്തിന് ഒരു കുപ്പി മദ്യം സമ്മാനമായി
നൽകുന്ന ചിത്രമാണ് ഒമർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ ഒരു വിഭാഗം വിമർശനവുമായി രംഗത്ത്‍ വരികയായിരുന്നു. ‘അന്റെ മതം നരസിംഹ മന്നാടിയരുടേതാണോ ?’, ‘തന്ടെ സ്വഭാവ ഗുണം അറിയുന്നൊണ്ട് കൂടുതൽ വിവരണങ്ങൾ വേണമെന്നില്ല’, ‘ഓരോരോ മസ്അലകളേ..’ എന്നിങ്ങനെ തുടങ്ങി രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. തുടർന്ന് ഇതിന് മറുപടിയുമായി ഒമർ രംഗത്ത് വന്നു. എപ്പോഴും ഹാപ്പിയായി ഇരിക്കണം അതുമാത്രമാണ് തന്റെ മതം എന്ന് ഒമർ പറയുന്നു.
അഞ്ചാമൂഴവുമായി സേതുരാമയ്യർ : ‘സിബിഐ 5: ദി ബ്രെയിന്‍’
ഒമർ ലുലുവിന്റെ മറുപടി ഇങ്ങനെ;
കുരു പൊട്ടുന്ന അണ്ണൻമാരോട് Gulfൽ നിന്ന് വരുമ്പോൾ എന്താ വേണ്ടത് എന്ന് ഞാന്‍ സഞ്ജൂനോട് ചോദിച്ചു നല്ല ബ്രാൻഡ് മദ്യം മതി എന്ന് സഞ്ജു പറഞ്ഞൂ.സഞ്ജു എന്തായാലും മദ്യപിച്ച് നശിക്കില്ല എന്ന് വ്യക്തമായി അറിയുന്ന ഞാന്‍ അവന് നല്ല ഒരു കുപ്പി മദ്യം സമ്മാനമായി വാങ്ങി കൊടുത്തു അവൻ ഹാപ്പി .അവൻ ഹാപ്പിയായത് കണ്ട് ഞാനും ഹാപ്പി,എപ്പോഴും ഹാപ്പിയായി ഇരിക്കണം അതാണ് എന്റെ മതം അതുമാത്രമാണ് എന്റെ മതം.
Post Your Comments