മലയാളത്തിലെ യുവ നടന്‍മാരില്‍ ശ്രദ്ധേയനായ താരമാണ് ലുക്മാന്‍. ജുമൈമയുമായുള്ള താരത്തിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. കരിവിളക്കിന് സമീപം നിലവിളക്ക് വെച്ചത് പോലെയുണ്ടെന്നും ഇവനൊക്കെ ഏത് നടനാണെന്നും നടന്‍ എന്നത് വീട്ടുപേരാണോ എന്നൊക്കെയുള്ള വിമർശനങ്ങൾ ഈ ചിത്രത്തിന് നേരെ ഉയർന്നിരുന്നു. മലയാളിയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിക്കുകയാണ് കിടിലം ഫിറോസ്.
‘കരിവിളക്ക് ,കരി വാണം’ എന്നൊക്കെ കമന്റ് ഇടുന്ന മലയാളികൾ തന്നെയാണ് വിദേശരാജ്യങ്ങളിലെ വർണവിവേചനത്തിനെതിരെ ഘോരഘോരം വാദിക്കുന്നതും ഇതേ കമന്റുമക്കൾ തന്നെയാണെന്നതാണ് അതിന്റെ ഒരിത് എന്ന് കിടിലം ഫിറോസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
read also: അടുത്ത മമ്മൂട്ടിയോ മോഹൻലാലോ ആകേണ്ട നടനാണ്: ‘ആറാട്ട്’ ആരാധകൻ അര്‍ജുന്‍ അശോകനെക്കുറിച്ച്
കുറിപ്പ് പൂർണ്ണ രൂപം
ഇതിൽ ആർക്കാണ് പ്രശ്നം !!
സാക്ഷര പ്രബുദ്ധ വിവേക മലയാളി എഴുതി നിറച്ച കമന്റുകളാണ് !!!
“ലുക്മാൻ “എന്ന പേര് സഹിക്കുന്നില്ല ചിലർക്ക്
പെണ്ണുകിട്ടിയത് തീരെ സഹിക്കുന്നില്ല മറ്റുചിലർക്ക്
സിനിമാ നടനായതാണെങ്കിൽ ഒട്ടും സഹിക്കുന്നില്ല ചിലർക്ക്
തീരെ സഹിക്കാനാകാത്തത് അദ്ദേഹത്തിന്റെ നിറത്തെയാണ് !!!!
‘കരിവിളക്ക് ,കരി വാണം’ എന്നൊക്കെയാണ് പ്രയോഗങ്ങൾ .
രസമതല്ല ,
ഇത്തരം കമന്റുകൾ ഇട്ടു രസിച്ചിട്ട് വിദേശരാജ്യങ്ങളിലെ വർണവിവേചനത്തിനെതിരെ ഘോരഘോരം വാദിക്കുന്നതും ഇതേ കമന്റുമക്കൾ തന്നെയാണെന്നതാണ് അതിന്റെ ഒരിത് !!
ഓരോരോ ….
നടൻ ലുക്മാനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഒരുപാടിഷ്ടം നേരുന്നു .ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ .തലമുറകളോളം സന്തോഷം കളിയാടട്ടെ .
എല്ലാവിധ ആശംസകളും ❤️
Post Your Comments