CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ആരെയായിരിക്കും കല്യാണം കഴിക്കുക എന്നാലോചിച്ച് നോക്കുമ്പോള്‍ മുന്നിലെ ബസിന്റെ പേര് പ്രണവ്,അത് യൂണിവേഴ്‌സിന്റെ ഉത്തരമല്ലേ

കൊച്ചി: ‘ജമ്നപ്യാരി’ എന്ന സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് ഗായത്രി. തുടര്‍ന്ന് ഒരേ മുഖം, കരിങ്കുന്നം സിക്സസ്, സഖാവ്, വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ഒരു മെക്സിക്കന്‍ അപാരത തുടങ്ങി നിരവധി സിനിമകളില്‍ താരം വേഷമിട്ടു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിക്കുന്ന ഗായത്രി ട്രോളുകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ഗായത്രി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

പ്രണവ് മോഹൻലാലിനെ മറ്റൊരാള്‍ വിവാഹം കഴിച്ചാല്‍ തനിക്ക് താങ്ങാന്‍ പറ്റില്ലെന്നായിരുന്നു ഗായത്രിയുടെ വാക്കുകൾ.

ഗായത്രിയുടെ പ്രതികരണം ഇങ്ങനെ;

‘പ്രണവ് വേറെ കല്യാണം കഴിച്ചാല്‍ താങ്ങാന്‍ പറ്റില്ല. ദൈവം നിശ്ചയിച്ചാല്‍ അത് നടക്കട്ടെ. യൂണിവേഴ്‌സ് ചില സിഗ്നല്‍ തരും. ഇത് പറഞ്ഞാല്‍ ട്രോള്‍ വരും. എന്നാലും ഞാന്‍ പറയുകയാണ്. ഒരു ദിവസം ഞാന്‍ കാറിലിരുന്നു ആരെയായിരിക്കും കല്യാണം കഴിക്കുക എന്നാലോചിച്ച് നോക്കുമ്പോള്‍ മുന്നില്‍ ഒരു ബസ് പോവുന്നുണ്ട്. ബസിന്റെ പേര് പ്രണവ്. അത് യൂണിവേഴ്‌സിന്റെ ഒരു സിഗ്നലല്ലേ. ഒരു ഉത്തരമല്ലേ.

പിന്നെ ഒരു ദിവസം ഞാനും അച്ഛനും അമ്മയും എയര്‍പോര്‍ട്ടില്‍ നിന്ന് വരുമ്പോള്‍ ഒരു ഹോട്ടലില്‍ കഴിക്കാന്‍ കയറി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു വെയ്റ്റര്‍ വന്ന് പറഞ്ഞു ഇവിടെ പ്രണവിന്റെ ഷൂട്ട് നടക്കുവാ.ഞാന്‍ ഷൂട്ട് നടക്കുന്നിടത്തേക്ക് പോയി. കട്ട് പറഞ്ഞപ്പോള്‍ പ്രണവ് അടുത്തേക്ക് വന്നു. ഞാന്‍ താങ്കളെ കാണാന്‍ വേണ്ടി മാത്രം വന്നതാണ് എന്ന് പറഞ്ഞ് കൈ കൊടുത്തു, പോയി. പുള്ളിക്ക് അതൊന്നും ഓര്‍മ പോലും കാണില്ല. ആ ഒരു പരിചയമേ ഞങ്ങള്‍ തമ്മില്‍ ഉള്ളൂ.

shortlink

Related Articles

Post Your Comments


Back to top button