CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

തമ്മില്‍ത്തല്ലും ഡീഗ്രേഡിംഗും: ഫാന്‍സ് ഷോ വേണ്ടെന്ന തീരുമാനവുമായി ഫിയോക്ക്

കൊച്ചി: സൂപ്പര്‍താര സിനിമകളുടെ ഫാന്‍സ് ഷോകള്‍ നിരോധിക്കാന്‍ തീരുമാനവുമായി തിയറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്ക്. വര്‍ഗീയ വാദം, തൊഴുത്തില്‍ കുത്ത്, ഡീഗ്രേഡിങ് എന്നിവയാണ് ഇത്തരം ഷോകള്‍ കൊണ്ട് സംഭവിക്കുന്നതെന്നും സിനിമാ വ്യവസായത്തിന് ഇത്തരം കാര്യങ്ങള്‍ യാതൊരു ഗുണവും ചെയ്യുന്നില്ല എന്നും ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ വ്യക്തമാക്കി.

‘ഫാന്‍സ് ഷോകള്‍ക്ക് ശേഷം പ്രചരിപ്പിക്കപ്പെടുന്ന മോശം പ്രതികരണം കാരണം തിയറ്ററുകളില്‍ പ്രേക്ഷകര്‍ ഗണ്യമായി കുറയുന്നു. ഫാന്‍സ് ഷോകള്‍ നിരോധിക്കണം എന്ന നിലപാടിലാണ് എക്‌സിക്യൂട്ടീവ്. വരാനിരിക്കുന്ന ചിത്രങ്ങളില്‍ സിനിമക്കുണ്ടാകുന്ന ഡീഗ്രേഡിങ് ഫാന്‍സ് ഷോ നിര്‍ത്തലാക്കുന്നതോടെ ഒരു പരിധിവരെ തടയാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ഫിയോക്ക്’. വിജയകുമാര്‍ വ്യക്തമാക്കി.

അടുത്ത മമ്മൂട്ടിയോ മോഹൻലാലോ ആകേണ്ട നടനാണ്: ‘ആറാട്ട്’ ആരാധകൻ അര്‍ജുന്‍ അശോകനെക്കുറിച്ച്

മാര്‍ച്ച് 29ന് നടക്കുന്ന ജനറല്‍ ബോഡിയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം എന്നും വിജയകുമാര്‍ കൂട്ടിച്ചേർത്തു. കഴിഞ്ഞ വാരം റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിലീസിന് പിന്നാലെയും സോഷ്യല്‍ മീഡിയയിലൂടെ മോശം പ്രതികരണങ്ങള്‍ വന്നിരുന്നു. അടുത്ത വാരം റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വത്തിനും ഫാന്‍സ് ഷോ തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button