കൊച്ചി: ടൊവിനോ തോമസ് നായകനായ ‘മിന്നൽ മുരളി’ എന്ന ചിത്രത്തിലെ ‘ബ്രൂസിലി ബിജി’ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ താരമാണ് ഫെമിന ജോർജ്. ആദ്യ സിനിമയിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. മിന്നൽ മുരളിക്കായി ശരീരഭാരം കുറയ്ക്കുകയും കിക്ക് ബോക്സിങ്ങും പഞ്ചിങ്ങും പഠിയ്ക്കുകയും ചെയ്തതായി ഫെമിന വ്യക്തമാക്കിയിരുന്നു. ഇപ്പോൾ, തേപ്പിന്റെ കാര്യത്തിൽ ബ്രൂസിലി ബിജിയുടെ ആറ്റിട്യൂഡ് തന്നെയാണ് തനിക്കും എന്ന് താരം ഒരു അഭിമുഖത്തിൽ പറയുന്നു.
‘ബിജി കരഞ്ഞു കൊണ്ടിരിക്കുമ്പോൾ മിന്നൽ മുരളിയിൽ അനീഷ് കല്യാണം വിളിക്കുന്നതാണ് ആദ്യം എടുത്ത ഷോട്ട്. അതിനു ശേഷമാണ് ആ കിക്ക്. പക്ഷേ സിനിമയിൽ ആ സീൻ ഇല്ലായിരുന്നു. ഇപ്പോൾ തോന്നുന്നു ആ കരച്ചിൽ സീൻ ഇല്ലാതിരുന്നത് നന്നായെന്ന്. അതുകൊണ്ട് തന്നെ ബിജിയുടെ എൻട്രി ഇത്തിരി പവർഫുൾ ആയല്ലോ?’.
‘തേപ്പിന്റെ കാര്യത്തിൽ ബിജിയുടെ ആറ്റിട്യൂഡ് തന്നെയായിരുന്നു എനിക്കും. തേപ്പ് കിട്ടിയത് കൊണ്ട് ജീവിതം അവസാനിക്കുന്നില്ലല്ലോ. നാളെ മറ്റെന്തോ നല്ലത് സംഭവിക്കാൻ ഉണ്ടെന്ന് ചിന്തിച്ചു മുന്നോട്ടു പോവുക. അടിച്ചു പൊളിച്ചു ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടത്’. ഫെമിന വ്യക്തമാക്കി.
Post Your Comments