GeneralLatest NewsMollywoodNEWS

നടി പ്രിയ മോഹനും കുടുംബവും യുക്രെയ്‌നില്‍ കുടുങ്ങി? പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിലെ സത്യം ഇതാണ്

താനും കുടുംബവും കൊച്ചിയില്‍ തന്നെ ഉണ്ടെന്നു പ്രിയ

യുക്രെയിനിൽ യുദ്ധഭീതിയിലാണ് ജനം. യുദ്ധവിമാനങ്ങളെയും, മിസൈലുകളെയും ഭയന്ന് ജീവനും കയ്യിൽ പിടിച്ച് നിൽക്കുന്ന ജനതയുടെ അവസ്ഥ പല മാധ്യമങ്ങളും വാർത്തയാക്കുന്നുണ്ട്. അത്തരത്തിൽ ചില ഓൺലൈൻ മീഡിയയിൽ നടി പ്രിയ മോഹനും കുടുംബവും യുക്രെയ്‌നില്‍ കുടുങ്ങി എന്ന തരത്തിലുള്ള വാർത്തകൾ കൊടുത്തിരുന്നു.

പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരിയാണ് പ്രിയ മോഹൻ. നടന്‍ നിഹാല്‍ പിള്ളയാണ് പ്രിയയുടെ ഭര്‍ത്താവ്. ഇരുവരുടെയും വിദേശയാത്രകളുടെ വിഡിയോകള്‍ ഒരു ഹാപ്പി ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രിയയും നിഹാലും യുക്രെയ്‌നില്‍ അവധി ആഘോഷിക്കാനായി പോയത്. ഈ കുടുംബം യുക്രെയ്‌നില്‍ കുടുങ്ങി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതിനു പിന്നാലെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയ.

read also: എനിക്ക് പകരം മേപ്പടിയാനില്‍ നായകനാക്കാന്‍ തെരഞ്ഞെടുക്കുക ഈ താരങ്ങളെ: തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദൻ

താനും കുടുംബവും കൊച്ചിയില്‍ തന്നെ ഉണ്ടെന്നും ദയവ് ചെയ്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പ്രിയ അറിയിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രിയയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button