ചെന്നൈ:സിനിമയിലെത്തിയിട്ട് 12 വര്‍ഷമായെന്ന് നടി സമാന്ത റൂത്ത് പ്രഭു. സിനിമയുമായുള്ള തന്റെ പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിശ്വസ്തരായ ആരാധകരെ ലഭിച്ചതില്‍ നന്ദിയുണ്ടെന്നും സാമന്ത പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്.
‘രാവിലെ എഴുന്നേറ്റപ്പോഴാണ് ഞാൻ സിനിമയിൽ എത്തിയിട്ട് പന്ത്രണ്ട് വർഷം പൂർത്തിയായെന്ന കാര്യം ഓർക്കുന്നത്. ലൈറ്റുകൾ, ക്യാമറ, ആക്ഷൻ, സമാനതകളില്ലാത്ത നിമിഷങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഓർമകളുടെ 12 വർഷമാണ് പൂർത്തിയായത്. ഈ അനുഗൃഹീത യാത്രയും ലോകത്തിലെ ഏറ്റവും മികച്ച, വിശ്വസ്തരായ ആരാധകരെയും നേടിയതിന് ഞാൻ നന്ദിയുള്ളവളാണ്! സിനിമയുമായുള്ള എന്റെ പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു’–സമാന്ത കുറിച്ചു.
Read Also : ‘ഞാൻ യുക്രൈനിലല്ല, കൊച്ചിയിലാണ്’: വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടി പ്രിയ മോഹൻ
2010-ല്‍ ഗൗതം മേനോന് സംവിധാനം ചെയ്ത യേ മായേ ചേസാവേ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സമാന്ത അഭിനയ രംഗത്തെത്തിയത്. അല്ലു അര്ജുന് നായകനായ പുഷ്പയിലെ ഒരു ഗാനരംഗത്തിലാണ് നടി ഏറ്റവുമൊടുവില്‍ പ്രത്യക്ഷപ്പെട്ടത്.വിഗ്നേശ് ശിവന് ഒരുക്കുന്ന കാതുവാക്കുല രണ്ട് കാതല്‍ എന്ന ചിത്രമാണ് സാമന്തയുടെതായി റിലീസിന് ഒരുങ്ങുന്നത്.വിജയ് സേതുപതി നായകനായ ചിത്രത്തില്‍ നയന്‍താരയാണ് മറ്റൊരു നായിക.
Post Your Comments