CinemaGeneralLatest NewsNEWS

ആ ചീത്തപ്പേര് തനിക്കുണ്ട്, എങ്കിലും ആ ചീത്തപ്പേര് താന്‍ ആവോളം ആസ്വദിക്കാറുണ്ട്: ശാലിന്‍ സോയ

തന്റെ സമ്പാദ്യം മുഴുവൻ യാത്ര ചെയ്തു ചെലവാക്കുകയാണെന്ന ചീത്തപ്പേരിനെ കുറിച്ച് നടി ശാലിന്‍ സോയ. ലോകം കണ്ടില്ലെങ്കില്‍ പിന്നെ എന്തു ജീവിതമെന്നും യാത്രകള്‍ അത്രത്തോളം തന്റെ സ്വത്വത്തെ രൂപപ്പെടുത്തിയെടുക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും താരം പറയുന്നു. എങ്കിലും, ആ ചീത്തപ്പേര് താന്‍ ആവോളം ആസ്വദിക്കാറുണ്ടെന്നും ശാലിന്‍ കൂട്ടിച്ചേർത്തു.

‘സമ്പാദ്യം മുഴുവനും യാത്ര ചെയ്തു ചെലവാക്കുകയാണെന്ന ചീത്തപ്പേര് തനിക്കുണ്ട്. എങ്കിലും, ആ ചീത്തപ്പേര് താന്‍ ആവോളം ആസ്വദിക്കാറുണ്ട്. ലോകം കണ്ടില്ലെങ്കില്‍ പിന്നെ എന്തു ജീവിതം. യാത്രകള്‍ അത്രത്തോളം തന്റെ സ്വത്വത്തെ രൂപപ്പെടുത്തിയെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇനിയും കുറെയേറെ യാത്രകള്‍ ചെയ്യണമെന്നാണ് ആഗ്രഹം’.

‘എന്നാല്‍, യാത്രയുടെ ചിത്രങ്ങള്‍ പകര്‍ത്താനും അതെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനും തനിക്ക് താല്‍പര്യമില്ല. ക്യാമറയും മൊബൈലും പിടിച്ച് നടന്നാല്‍ പലതും കാണാതെയും അറിയാതെയും പോകും. തനിക്ക് ഒട്ടും താല്‍പര്യമില്ലാത്ത കാര്യമാണത്. തനിക്ക് ഏറെ ഇഷ്ടമുള്ള സ്ഥലങ്ങളില്‍ ഒന്ന് ദുബായ് ആണ്. ദുബായ് തനിക്ക് അമ്മ വീടു പോലെയാണ്’.

Read Also:- തനിക്ക് ഭ്രാന്താണെന്നും പറഞ്ഞ് രണ്ട് മാനേജര്‍മാര്‍ ജോലി ഉപേക്ഷിച്ചു പോയി: സുസ്മിത സെന്‍

‘ഇടയ്ക്കിടയ്ക്ക് പോകേണ്ടി വരാറുള്ളത് കൊണ്ട് അവിടം സുപരിചിതമാണ്. ദുബായ് എക്സ്പോ കാണാനും പോയിരുന്നു. അവിടെ വന്ന ഭൂരിഭാഗം ആളുകളും മൊബൈലും പിടിച്ച് നടക്കുന്ന കാഴ്ച സത്യം പറഞ്ഞാല്‍ എനിക്ക് അരോചകമായിട്ടാണ് തോന്നിയത്. ഇത് തന്റെ മാത്രം അഭിപ്രായമാണ്. എല്ലാവര്‍ക്കും ഓരോ നിമിഷവും മൊബൈലിലും ക്യാമറയിലും പകര്‍ത്താനാണ് താല്‍പര്യം കൂടുതല്‍’ ശാലിന്‍ സോയ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button