CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

മോഹൻലാലിനേക്കാൾ ഇഷ്ടം നിത്യ മേനോനെ, വിവാഹം കഴിക്കണമെന്ന് ആഗ്രഹം, നേരിട്ട് പറഞ്ഞു: താരത്തിന്റെ മറുപടിയെ കുറിച്ച് സന്തോഷ്

കൊച്ചി: മോഹന്‍ലാൽ നായകനായ ‘ആറാട്ട്’ സിനിമ ഇറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ മോഹന്‍ലാൽ ഫാനാണ് സന്തോഷ് വര്‍ക്കി. ചിത്രത്തിന്റെ റിലീസ് ദിവസം മിക്ക മാധ്യമങ്ങളുടെ തിയേറ്റര്‍ റെസ്‌പോണ്‍സ് വീഡിയോയിലും ‘ലാലേട്ടന്‍ ആറാടുകയാണ്’ എന്ന ഡയലോഗുമായി സന്തോഷ് നിറഞ്ഞാടുകയായിരുന്നു.

മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് താനെന്ന് സന്തോഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, താന്‍ മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെയാണെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിൽ സന്തോഷ് തുറന്നു പറയുന്നു.

സന്തോഷിന്റെ പ്രതികരണം ഇങ്ങനെ;

ജീവിതം എനിക്കായി എന്ത് കാത്തുവെച്ചാലും അത് എത്ര നീതിയുക്തമല്ലെങ്കിലും ഇര എന്ന പേര് സ്വീകരിക്കാന്‍ ഞാന്‍ വിസമ്മതിക്കും

‘മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെയാണ്. ഏറ്റവും ഇഷ്ടപ്പെട്ട നടി മഞ്ജു വാര്യരാണ്, എന്നാല്‍ നിത്യ മേനോനെ ആണ് കൂടുതല്‍ ഇഷ്ടം. നിത്യ മേനോനെ തനിക്ക് കല്യാണം കഴിക്കാന്‍ ഇഷ്ടമായിരുന്നു. ഒരു കാലത്ത് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചത് നിത്യയെ ആയിരുന്നു. ഒരു പക്ഷേ മോഹന്‍ലാലിനെക്കാള്‍.

കല്യാണം കഴിക്കാന്‍ പറ്റില്ലെങ്കില്‍ ഒരു ഫ്രണ്ടായിട്ടോ ഫാനായിട്ടോ ഒരു ഫോണ്‍ കോണ്ടാക്ടായിട്ടോ കാണണമെന്ന് പോലും താന്‍ നേരിട്ട് പറഞ്ഞു. നിത്യയുടെ മാതാപിതാക്കളോടും ഇക്കാര്യം സംസാരിച്ചിരുന്നു. എന്നാൽ, അതൊന്നും പറ്റില്ലെന്നായിരുന്നു അവര്‍ നല്‍കിയ മറുപടി. കോളാമ്പി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് നിത്യയോടും ഇക്കാര്യങ്ങളൊക്കെ നേരിട്ട് സംസാരിച്ചിട്ടുണ്ട്.’

shortlink

Related Articles

Post Your Comments


Back to top button