കൊച്ചി: മലയാള സിനിമയിലെ ഏറ്റവും പ്രശസ്തമായ പശ്ചാത്തല സംഗീതങ്ങളിൽ ഒന്നായ സിബിഐ തീം മ്യൂസിക്കുമായി ബന്ധപ്പെട്ട് വിവാദത്തിൽ പ്രതികരണവുമായി ചിത്രത്തിന്റെ തിരക്കഥാകൃത്തായ എസ്എന്‍ സ്വാമി. നേരത്തെ എസ്എന്‍ സ്വാമി നല്‍കിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്താണ് ചിലര്‍ ബോധപൂര്‍വ്വം വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
സിബിഐയുടെ തീം മ്യൂസിക് ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം അല്ലെന്നും പില്‍ക്കാലത്ത് എആര്‍ റഹ്‌മാന്‍ എന്ന പേരില്‍ പ്രശസ്തനായിത്തീര്‍ന്ന ദിലീപാണണെന്നും ആയിരുന്നു വാദം. ചിത്രത്തിന്റെ തിരക്കഥാകൃത്തായ എസ്എന്‍ സ്വാമി അഭിമുഖത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്നും വിവാദങ്ങള്‍ ഉയര്‍ത്തിയവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വിവാദങ്ങളെക്കുറിച്ച് സ്വാമിയുടെ പ്രതികരണം ഇങ്ങനെ;
‘അമൃത ഇത്രയും തരം താഴരുത്, ബാല രക്ഷപ്പെട്ടത് നന്നായി’: പ്രതികരണം അറിയിച്ച് അമൃത സുരേഷ്
‘ഇത്തരം വിവാദങ്ങള്‍ തന്നെ അനാവശ്യമാണ്. പണ്ട് ഞാന്‍ നല്‍കിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്താണ് അവര്‍ ഇല്ലാക്കഥകള്‍ മെനയുന്നത്. ഞാനന്ന് പറഞ്ഞ വാക്കുകളില്‍ ഇന്നും ഉറച്ചുനില്‍ക്കുന്നു. ഞാനും മമ്മൂട്ടിയും കൂടിയാണ് ശ്യാമിനെ ചെന്നൈയിലുള്ള സ്റ്റുഡിയോയില്‍ പോയി കണ്ടത്. അന്ന് അവിടെവച്ച് ശ്യാം പറഞ്ഞിട്ട്, തീം മ്യൂസിക് ഞങ്ങളെ വായിച്ച് കേള്‍പ്പിച്ചത് ദിലീപായിരുന്നു. ദിലീപ് അന്ന് അദ്ദേഹത്തിന്റെ കീബോര്‍ഡ് വായനക്കാരനാണ്. അദ്ദേഹത്തിന്റെ കീബോര്‍ഡില്‍ തന്നെയായിരുന്നു ഞങ്ങളെ അത് വായിച്ചു കേള്‍പ്പിച്ചതും. അതിനര്‍ത്ഥം തീംമ്യൂസിക് സൃഷ്ടിച്ചത് ദിലീപാണെന്നാണോ? ഇന്ത്യന്‍സിനിമ കണ്ട എക്കാലത്തെയും മികച്ച സംഗീതപ്രതിഭകളിലൊരാളാണ് ശ്യാംജി. അദ്ദേഹത്തെ മോശപ്പെടുത്തുന്ന തരത്തിലുള്ള ഒരു ശ്രമങ്ങളും നല്ലതല്ല. അത് ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും.’
ഈ വിവാദങ്ങള്‍ അനാവശ്യമാണെന്നും അതിന് പിറകെ പോയി എന്തിന് വെറുതെ സമയം കളയണമെന്നും അദ്ദേഹം ചോദിച്ചു.
Post Your Comments