സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’. ഒടിടി റിലീസിലൂടെ പ്രദർശനത്തിനെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. നേരത്തെ, ഹിന്ദിയിൽ റീമേക്ക് ചെയ്യുന്നുവെന്ന വാർത്ത പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ, ചിത്രത്തിൽ നിമിഷ സജയൻ അവതരിപ്പിച്ച കഥാപാത്രം ഹിന്ദിയിൽ അവതരിപ്പിക്കുന്നത് നടി സാനിയ മല്‍ഹോത്രയാണ്.
സാനിയ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ ഭാഗമാകുന്നതില്‍ അതിയായ ആവേശത്തിലും സന്തോഷത്തിലുമാണ്. കാത്തിരിക്കാനാവില്ലെന്നം സാനിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. നിരവധി പേരാണ് താരത്തിന് ആശംസയുമായി രംഗത്തെത്തുന്നത്.
Read Also:- ഞങ്ങള്‍ പിരിഞ്ഞില്ല സുഹൃത്തുക്കളേ, പിരിയാനൊട്ട് തീരെ താല്‍പര്യവുമില്ല: രശ്മി അനില്‍
അതേസമയം, ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു. ഐശ്വര്യ രാജേഷാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ജനുവരി 15നാണ് റിലീസ് ചെയ്യപ്പെട്ടത്.
Post Your Comments