
തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ആറാട്ടിന്റെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ റോണി ഡേവിഡ്. ചിത്രത്തില്‍ ലാല്‍ സാര്‍ തന്നെ അടിക്കുന്ന ഒരു സീനുണ്ടെന്നും ഒറ്റ ഷോട്ടിലാണ് ആ സീനെടുത്തതെന്നും റോണി പറയുന്നു. എന്നിട്ടും, വളരെ മനോഹരമായി കൃത്യതയോടെ അദ്ദേഹം ആ സീൻ ചെയ്തുവെന്നും താരം കൂട്ടിച്ചേർത്തു.
‘എന്നെ അടിക്കുന്ന സീനെടുക്കുന്നതിന് മുമ്പ് ലാല്‍ സാര്‍ അടുത്തു വന്ന് ചോദിച്ചു, മോനെ നീ എവിടെ വരെ വരുമെന്ന്. ഞാന്‍ ഇവിടെ തന്നെ നില്‍ക്കുമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം കുറച്ച് പിന്നിലേക്ക് മാറി കൈ കൊണ്ട് അളവെടുത്തു. എന്നിട്ടാണ് ആ അടി സീന്‍ ചെയ്തത്. കൃത്യം അളവില്‍ അത് കിട്ടി. സ്റ്റണ്ട് സീനുകളില്‍ ഇത്രയും ഫ്ലെക്സിബിളായി അഭിനയിക്കുന്ന താരം വേറെയില്ല’ റോണി ഡേവിഡ് പറയുന്നു.
Read Also:- ഹിന്ദി റീമേക്കിനൊരുങ്ങി ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ’
ശ്രദ്ധ ശ്രീനാഥ് നായികാ വേഷം ചെയ്ത ഈ ചിത്രത്തില്‍ നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉദയ കൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് രാഹുൽ രാജാണ്.
Post Your Comments