GeneralLatest NewsNEWS

ഞങ്ങള്‍ പിരിഞ്ഞില്ല സുഹൃത്തുക്കളേ, പിരിയാനൊട്ട് തീരെ താല്‍പര്യവുമില്ല: രശ്മി അനില്‍

വിവാഹ മോചനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി നടി രശ്മി അനില്‍. വിവാഹ മോചനം നടന്നുവെന്ന് നിരന്തരം സന്ദേശങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് രശ്മിയുടെ വിശദീകരണ പോസ്റ്റ്. ഹാസ്യ നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം നേടിയിട്ടുള്ള താരമാണ് രശ്മി.

‘ഞങ്ങൾ പിരിഞ്ഞില്ല സുഹൃത്തുക്കളേ. വെറുതെ പറഞ്ഞുണ്ടാക്കല്ലേ. പിരിയാൻ ഒട്ട് തീരെ താൽപര്യവുമില്ല. ജീവിച്ചു പൊക്കോട്ടെ. പറഞ്ഞു പറഞ്ഞു ഇപ്പോൾ ഡിവോഴ്സായി എന്നു വരെയായി’ ഭർത്താവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് രശ്മിയുടെ മറുപടി.

Read Also:- ആരാധകരെ ത്രില്ലടിപ്പിച്ച് ഭീഷ്മ പര്‍വ്വം ട്രെയിലര്‍ പുറത്തുവിട്ടു

അതേസമയം, രശ്മിയുടെ പോസ്റ്റിന് താഴെ നിരവധി താരങ്ങളാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇതെന്തൊരു ലോകമെന്നായിരുന്നു മാല പാര്‍വതിയുടെ കമന്റ്. ഞാന്‍ ഡിവോഴ്‌സായെന്ന് പറഞ്ഞ് പലരും വിളിച്ചു എന്നായിരുന്നു രശ്മിയുടെ മറുപടി. ഇതാരാ ഇങ്ങനെ പടുത്തുവിടുന്നത്, കഷ്ടം എന്നായിരുന്നു കണ്ണന്‍ സാഗറിന്റെ കമന്റ്. എന്താല്ലേ, സാരിയില്‍ 25 പിന്‍ കുത്താന്‍ പറഞ്ഞതിന് ഡിവോഴ്‌സ് ആയെന്ന് എന്നായിരുന്നു സ്‌നേഹ ശ്രീകുമാര്‍ കമന്റ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button