CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

അവകാശവാദത്തിനില്ല, അത് എന്റെ മാത്രം സൃഷ്ടി: സിബിഐ തീം മ്യൂസിക് വിവാദത്തിൽ സംഗീത സംവിധായകൻ ശ്യാം

കൊച്ചി: മലയാള സിനിമയിലെ ഏറ്റവും പ്രശസ്തമായ സംഗീത ശകലങ്ങളിൽ ഒന്നായ സിബിഐ തീം മ്യൂസിക്കുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. ആ മ്യൂസിക്കൽ ബിറ്റിന്റെ യഥാർത്ഥ ശിൽപ്പി പ്രശസ്ത സംഗീതജ്‌ഞനായ എആർ റഹ്മാൻ ആണെന്ന് പടത്തിന്റെ തിരക്കഥാകൃത്തിനെ ഉദ്ധരിച്ചുകൊണ്ട് സിനിമാസംബന്ധിയായ ഒരു പുസ്തകത്തിൽ ഗ്രന്ഥകർത്താവ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനായിരുന്ന ശ്യാം.

സിബിഐയിലെ തീം മ്യൂസിക്ക് തന്റെ ഹൃദയത്തിന്റെ സൃഷ്ടിയാണെന്നും തന്റെ മാത്രം സൃഷ്ടിയെക്കുറിച്ച് എന്തിനാണ് മറിച്ചൊരു പ്രചരണം നടക്കുന്നത് എന്നറിയില്ലെന്നും അദ്ദേഹം പറയുന്നു. എആർ റഹ്മാൻ ഒരിക്കലും അങ്ങനെ പറയാൻ ഇടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയെ കുറ്റം പറയാൻ പറ്റില്ല, എന്നെത്തന്നെ കുറ്റം പറയണം: മഞ്ജു പിള്ള
‘മൂന്നര പതിറ്റാണ്ടോളമായി ആ ഈണം പിറന്നിട്ട്. മറ്റെല്ലാം മറന്നാലും അതിന്റെ ജന്മനിമിഷങ്ങൾ ഞാൻ മറക്കില്ല. ഒരു പക്ഷേ ഞാൻ ചെയ്ത സിനിമാപ്പാട്ടുകളേക്കാൾ സാധാരണക്കാരുടെ ഹൃദയങ്ങളിൽ ഇടംനേടിയ ഈണമാണത്. സംഗീത ജീവിതത്തിന്റെ ആരംഭ ഘട്ടത്തിൽ എനിക്ക് തണലും തുണയുമായിരുന്ന പ്രിയ സുഹൃത്ത് ആർകെ ശേഖറിന്റെ മകൻ റഹ്മാൻ, എനിക്കേറെ പ്രിയപ്പെട്ട കുട്ടിയാണ്. അസാമാന്യ പ്രതിഭാശാലി. എന്റെ മറ്റു പല ഗാനങ്ങളിലും ആദ്യകാലത്ത് കീബോർഡ് വായിച്ചിട്ടുണ്ട് അന്ന് ദിലീപ് ആയിരുന്ന റഹ്മാൻ. പക്ഷേ സിബിഐയിലെ തീം മ്യൂസിക്ക് എന്റെ ഹൃദയത്തിന്റെ സൃഷ്ടിയാണ്. എന്റെ മാത്രം സൃഷ്ടി. എന്തിനാണ് മറിച്ചൊരു പ്രചരണം നടക്കുന്നത് എന്നറിയില്ല. റഹ്മാൻ ഒരിക്കലും അങ്ങനെ പറയാൻ ഇടയില്ല.’ ശ്യാം പറഞ്ഞു. ഒരു അവകാശ വാദമായി ദയവായി ഇതിനെ കാണരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments


Back to top button