![](/movie/wp-content/uploads/2022/02/hnet.com-image-2022-02-24t134504.181.jpg)
അമിതാഭ് ബച്ചൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘ജുണ്ഡ്’. ദേശീയ അവാര്‍ഡ് ജേതാവ് നാഗ്‍രാജ് മഞ്‍ജുളെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാഗ്‍രാജ് മഞ്‍ജുളെ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.
ഫുട്‍ബോള്‍ പരിശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ ചിത്രത്തിലെത്തുന്നത്. വിജയ് ബര്‍സെ എന്ന ഫുട്‍ബോള്‍ പരിശീലകനായി എത്തുന്ന അമിതാഭ് ബച്ചൻ തെരുവ് കുട്ടികളെ ഫുട്ബോള്‍ പരിശീലിപ്പിക്കുന്ന സംഘടനയുടെ സ്ഥാപകനാണ്. ആകാശ് തൊസാര്‍, റിങ്കു, രാജ്‍ഗുരു, വിക്കി കദിയാൻ, ഗണേശ് ദേശ്‍മുഖ് എന്നിവരും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read Also:- ലാൽ സാര്‍ കുറച്ച് പിന്നിലേക്ക് മാറി കൈ കൊണ്ട് അളവെടുത്തു, എന്നിട്ടാണ് ആ അടി സീന്‍ ചെയ്തത്: റോണി ഡേവിഡ്
അതേസമയം, അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘റണ്‍വേ 34’ ചിത്രീകരണം പൂർത്തിയായി. അജയ് ദേവ്‍ഗണ്‍ നായകനാവുന്ന ചിത്രത്തിൽ അമിതാഭ് ബച്ചനും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം ഏപ്രില്‍ 29ന് പ്രദര്‍ശനത്തിനെത്തും.
Post Your Comments