കൊച്ചി: ആരാധകരുടെ സ്‌നേഹത്തിനൊപ്പം അതെ രീതിയിൽ ട്രോളുകളെ നേരിടേണ്ടി വരികയും ചെയ്ത താരമാണ് നടിയും അവതാരകയുമായ പേളി മാണി. ട്രോളുകള്‍ ഒരുപാട് എന്‍ജോയ് ചെയ്തിരുന്നുവെന്നും ട്രോളന്‍മാരെ മിസ് ചെയ്യുകയാണെന്നും താരം പറയുന്നു.
‘ഇപ്പോള്‍ ട്രോളുകള്‍ വല്ലാതെ മിസ്സ് ചെയ്യുന്നു. നട തുറന്നു കിടന്നു, തേങ്ങാക്കൊല തുടങ്ങിയ എന്റെ പാട്ടുകളൊക്കെ ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ടതാണ്. അതൊക്കെ ഒരുപാട് എന്‍ജോയ് ചെയ്തിരുന്നു. ഇപ്പോള്‍ അതൊക്കെ മിസ് ചെയ്യുന്നു. എന്താടാ ഇങ്ങനെ തന്നെ അവോയ്ഡ് ചെയ്യുകയാണോ?’. പേളി ട്രോളന്മാരോട് ചോദിക്കുന്നു.
ട്രോളുകളെയും വിമര്‍ശനങ്ങളെയുമൊക്കെ പോസ്റ്റീവായി കാണുന്നതും പക്വതയോടെ നേരിടുന്നതുമാണ് തന്റെ രീതിയെന്നും പേളി പറയുന്നു. ‘വണ്ടിയെടുത്ത് റോഡിലേക്ക് ഇറങ്ങുമ്പോള്‍ ചിലപ്പോള്‍ അപകടം ഉണ്ടായേക്കാം എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണല്ലോ, നമ്മള്‍ വണ്ടിയെടുത്ത് ഇറങ്ങുന്നത്. അപകടമേ ഉണ്ടാവരുത് എന്നുണ്ടെങ്കില്‍ വണ്ടിയെടുത്ത് പുറത്തിറങ്ങാതിരിക്കുന്നതല്ലേ നല്ലത്. ഇക്കാര്യത്തില്‍ തന്റെ പോളിസി ഇതാണ്. പേളി മാണി പറയുന്നു.
Post Your Comments