കൊച്ചി: മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മഞ്ജു പിള്ള. വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള മഞ്ജു സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്. അടുത്തിടെ ഹിറ്റായ ‘ഹോം’ എന്ന സിനിമയിൽ കുട്ടിയമ്മ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രീതി നേടാനും മഞ്ജു പിള്ളയ്ക്ക് സാധിച്ചു. ലഭിച്ച വേഷങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും തനിക്ക് സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനുള്ള കാരണം വ്യക്തമാക്കുകയാണ് മഞ്ജു ഇപ്പോൾ.
‘എനിക്ക് വേഷങ്ങൾ കിട്ടാത്തിന് സിനിമയെ കുറ്റം പറയാൻ പറ്റില്ല. എന്നെത്തന്നെ കുറ്റം പറയണം. മോളുടെ ഒരു പ്രായം അതായിരുന്നു. സുജിത്തും തിരക്കായിരുന്നു. രണ്ടുപേരും ബിസിയായാൽ മോളെ ഒരു ആയയെ ഏൽപ്പിച്ച് പോകാനുള്ള താൽപര്യം എനിക്കില്ലായിരുന്നു. ഡേവിഡ് ആൻഡ് ഗോലിയാത്തും, വെള്ളിമൂങ്ങയും ഉൾപ്പടെ വേണ്ടെന്ന് വെച്ചു. ശ്രീബാല ചെയ്ത ലൗ 24×7ൽ ഒരു വേഷം ചെയ്തു. മൂന്ന് ദിവസത്തെ ഷൂട്ടേയുണ്ടായിരുന്നുള്ളു. അടൂർ സാറിന്റെ നാല് പെണ്ണുങ്ങൾ, എം.പി. സുകുമാരൻ നായർ സാറിന്റെ രാമാനം, ഫറൂഖ് അബ്ദുൾ റഹ്മാന്റെ കളിയച്ഛൻ അങ്ങനെ നാലഞ്ച് സിനിമകളെ കഴിഞ്ഞ പത്തുവർഷത്തിനിടക്ക് ഞാൻ ചെയ്തിട്ടുള്ളൂ.’ മഞ്ജു പിള്ള പറഞ്ഞു.
‘കൂമന്‍’, ജീത്തു ജോസഫിന്റെ ത്രില്ലറില്‍ ആസിഫലി: ചിത്രീകരണം ആരംഭിച്ചു
ഇപ്പോൾ മകൾ ദയ വലുതായി, പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്നും താൻ ഇനി വീണ്ടും സജീവമായി അഭിനയിക്കാൻ തുടങ്ങുകയാണെന്നും മഞ്ജു പിള്ള കൂട്ടിച്ചേർത്തു.
Post Your Comments