കൊച്ചി: അരങ്ങിലും അഭ്രപാളിയിലും അഭിനയ മികവിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടി കെപിഎസി ലളിതക്ക് കേരളത്തിന്റെ വിട. വടക്കാഞ്ചേരിയിലെ വീടിന് സമീപം നടന്ന അന്ത്യകര്‍മത്തിൽ മകന് സിദ്ധാര്‍ഥ് ഭരതന് ചിതക്ക് തീകൊളുത്തി. വൈകിട്ട് അഞ്ചിനാണ് അന്ത്യകര്‍മങ്ങള്‍ ആരംഭിച്ചത്. പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി.
ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് കെപിഎസി ലളിത(74) മകന്റെ കൊച്ചിയിലെ ഫ്ലാറ്റില്‍ വെച്ച് മരിച്ചത്. തുടർന്ന്, ഫ്ലാറ്റില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ഇവിടെവെച്ച് സിനിമയിലെയും മറ്റ് മേഖലകളിലെയും പ്രമുഖരും സാധാരണക്കാരും അന്തിമോപചാരം അർപ്പിച്ചു. തുടര്‍ന്ന് തൃശൂര്‍ സംഗീത നാടക അക്കാദമി ഹാളിൽ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം ഭര്‍ത്താവ് ഭരതന്റെ നാടായ വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോയി. അവിടെ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് എങ്കക്കാട്ടെ ‘ഓര്മ’ എന്ന വീട്ടിലേക്ക് കൊണ്ടുവന്നത്.
‘എന്റെ സിനിമ കണ്ട് എന്നെ സ്റ്റാറാക്കിയതും, അംഗീകാരം നല്കിയതും നിങ്ങളല്ലേ’: ഷക്കീല
കരൾ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു കെപിഎസി ലളിത. സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, ചക്രവാളം, കൊടിയേറ്റം, പൊന്മുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദര്, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം തുടങ്ങി 550ലേറെ സിനിമകളില്‍ അഭിനയിച്ചു. കെപിഎസി നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ ‘കൂട്ടുകുടുംബം’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. 1978ല്‍ ചലച്ചിത്ര സംവിധായകന് ഭരതന്റെ ഭാര്യയായി. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
Post Your Comments