നടിയായും റേഡിയോ ജോക്കിയായും ശ്രദ്ധനേടിയ രചന അന്തരിച്ചു. 39 വയസ്സായിരുന്നു. ബെംഗളൂരു ജെപി നഗറിലെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം രാത്രി നെഞ്ചുവേദനയെ തുടർന്ന് രചനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. ഏറ്റവും കൂടുതൽ ആരാധകരുള്ള അവതാരകരിൽ ഒരാളായിരുന്നു രചന.
കന്നഡ നടൻ പുനീത് രാജ്കുമാർ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചതിന്റെ ഞെട്ടൽ മാറുമുൻപേയാണ് നടിയുടെ മരണവാർത്തയും എത്തിയിരിക്കുന്നത്. ‘എന്നും നീ സ്നേഹത്തോടെ ഓർമിക്കപ്പെടും രചനാ. കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി’- എന്നാണു രചനയുടെ സഹതാരം കൂടിയായ രക്ഷിത് ഷെട്ടി സമൂഹ മാധ്യമത്തിൽ കുറിച്ചത്.
Post Your Comments