CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘എന്റെ സിനിമ കണ്ട് എന്നെ സ്റ്റാറാക്കിയതും, അംഗീകാരം നല്‍കിയതും നിങ്ങളല്ലേ’: ഷക്കീല

കൊച്ചി: ‘കിന്നാരത്തുമ്പി’ എന്ന ആദ്യ ചിത്രത്തിലൂടെ യുവാക്കളുടെ ഹരമായി മാറിയ താരമാണ് ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ പോലും തിയേറ്ററുകളില്‍ പരാജയപ്പെട്ട് സിനിമ മേഖല പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്ത് തിയേറ്ററുകളെ തകര്‍ച്ചയിൽ നിന്നും കരകയറ്റിയത് ഷക്കീലയുടെ സിനിമകളായിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ സിനിമയിൽ താന്‍ നേരിട്ട അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഷക്കീല. തനിക്ക് കിട്ടിയ സ്റ്റാര്‍ഡം ഞാന്‍ ചോദിച്ച് വാങ്ങിയതല്ലെന്നും പ്രേക്ഷകര്‍ നല്‍കിയതാണെന്നും ഷക്കീല പറയുന്നു.

‘ഒരു സമയത്ത് കൊമേഴ്സ്യല്‍ സിനിമകളെല്ലാം പരാജയപ്പെടുകയായിരുന്നു. അപ്പോഴാണ് ചില ചെറിയ തിയേറ്ററുകളില്‍ എന്റെ സിനിമ ഹിറ്റാവാന്‍ തുടങ്ങിയത്. എല്ലാ തിയേറ്ററുകളേയും കല്യാണ മണ്ഡപമാക്കുന്ന സ്ഥിതി വന്നപ്പോൾ എന്റെ സിനിമകള്‍ കളിക്കുന്ന തിയേറ്ററുകളില്‍ ആളുകൾ കയറാൻ തുടങ്ങി. സര്‍ക്കാരിന് അതുകൊണ്ട് നേട്ടമുണ്ടായി. നികുതി കിട്ടാന്‍ തുടങ്ങി.

വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു: മമ്മൂട്ടി

‘ഇതെല്ലാം ഗ്ലാമര്‍ സിനിമകളാണെന്നും 18 വയസിന് മുകളിലുള്ളവര്‍ക്കേ കാണാന്‍ സാധിക്കുകയുള്ളൂ എന്നുമെല്ലാം എനിക്കറിയാമായിരുന്നു. എനിക്ക് കിട്ടിയ സ്റ്റാര്‍ഡം ഞാന്‍ ചോദിച്ച് വാങ്ങിയതല്ല. നിങ്ങള്‍ തന്നതാണ്. എന്റെ സിനിമ കണ്ട് എന്നെ സ്റ്റാറാക്കിയതും അംഗീകാരം നല്‍കിയതും നിങ്ങളല്ലേ.’ ഷക്കീല ചോദിച്ചു.

‘കിന്നാരത്തുമ്പി ചെയ്യുമ്പോള്‍ എന്നോട് പറഞ്ഞിരുന്നത് 17 വയസുള്ള ആണ്‍കുട്ടിക്ക് 35 വയസുള്ള സ്ത്രീയുമായി ചില ഭാവനകള്‍ ഉണ്ടാകുന്നുവെന്നാണ്. ആ ഭാവന എന്താണ് എന്ന എന്റെ ചോദ്യത്തിന് സെക്സ് ചെയ്യുന്നതാണെന്ന് പറഞ്ഞു. അതില്‍ എനിക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. ആ സിനിമ എന്തുകൊണ്ടാണ് ഹിറ്റായത് എന്ന് എനിക്കറിയില്ല. ഷക്കീല പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button