CinemaGeneralLatest NewsMollywoodNEWS

ഒറ്റരാത്രികൊണ്ട് മോഹന്‍ലാൽ ഉൾപ്പെടെയുള്ളവർ ആ ഹോട്ടല്‍ ഒഴിപ്പിച്ചു: കുഞ്ചന്‍

കൊച്ചി: എഴുപതുകൾ മുതല്‍ ഇന്നോളം പല തലമുറകളായി പല വേഷങ്ങൾ ചെയ്തത് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് കുഞ്ചൻ. 1970ല്‍ റിലീസ് ചെയ്ത ‘റസ്റ്റ് ഹൗസ്’ ആണ് മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ താരമായ കുഞ്ചന്റെ ആദ്യ മലയാളചിത്രം. ഇപ്പോൾ തന്റെ അഭിനയ ജീവിതത്തിലെ രസകരമായ ഒരു സംഭവം വിവരിക്കുകയാണ് കുഞ്ചന്‍. മോഹന്‍ലാലുമൊത്ത് സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ഒട്ടേറെ രസകരമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കുഞ്ചൻ പറയുന്നു. ഇത്തരത്തിൽ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘കടത്തനാടന്‍ അമ്പാടി’ എന്ന സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവമാണ് കുഞ്ചൻ വിവരിക്കുന്നത്.

‘താരങ്ങളായ നസീര്‍ സാര്‍, മോഹന്‍ലാല്‍, മണിയന്‍പിള്ള രാജു, സംവിധായകനായ പ്രിയദര്‍ശന്‍ എന്നിങ്ങനെ ഞങ്ങളെല്ലാവരും മലമ്പുഴ ഗസ്റ്റ് ഹൗസിലായിരുന്നു താമസം. ഒരു ദിവസം വൈകുന്നേരം ഗസ്റ്റ്ഹൗസിലെ മാനേജര്‍ പെട്ടെന്ന് ഞങ്ങളോട് റൂം ഒഴിയണമെന്നും ഏതോ വിഐപികള്‍ക്കായി നേരത്തെ പറഞ്ഞുവച്ചിരുന്നതാണെന്നും പറഞ്ഞു. പക്ഷേ അപ്രതീക്ഷിതമായി ഈ കാര്യം കേട്ട ഞങ്ങള്‍ക്ക് അമ്പരപ്പും മുഷിപ്പും ഉണ്ടായി.

‘മറ്റേത് സിനിമയാണെങ്കിലും ചേച്ചി അത് തന്നെ ചെയ്യുമായിരുന്നു, ചേച്ചിക്ക് അഭിനയം ജീവനും ജീവിതവുമായിരുന്നു’

പറഞ്ഞ സമയത്തുതന്നെ ആളുകള്‍ ലഗേജുകളുമായി മുറികളിലേയ്ക്ക് ചെക്ക് ഇന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റെവിടെയെങ്കിലും റൂം കിട്ടാനുള്ള ബുദ്ധിമുട്ടും അവിടെ നിന്ന് പോകാന്‍ ഒട്ടും താത്പര്യം ഇല്ലാത്തത് കൊണ്ടും ഞങ്ങള്‍ ഒരു പൊടിക്കൈ ഒപ്പിച്ചു. ഞാനും രാജുവും നേരെ മേക്കപ്പ് റൂമിലേക്ക് പോയി. അവിടെ ഉണ്ടായിരുന്ന വെളിച്ചപ്പാടിന്റെ വാള്‍ ഞാന്‍ കൈയില്‍ എടുത്തു, രാജു എന്റെ മുഖത്തും ദേഹത്തും കുങ്കുമം പൂശി. ചോരയെന്ന് തോന്നിപ്പിക്കാന്‍ തലയിലൂടെ വെള്ളമൊഴിച്ചു.

വാളുംപിടിച്ച് അലറിക്കൊണ്ട് ഗസ്റ്റ് ഹൗസ്സിന്റെ ഇടനാഴിയിലൂടെ ഞാന്‍ ഓടി. പുറകെ രാജുവും ലാലും പ്രിയനും ഓടിവന്നു. എന്റെ നിലവിളിയും ഒപ്പം മറ്റുള്ളവരുടെ ബഹളവുംകൂടിയായപ്പോള്‍ എനിക്ക് ബാധ ഇളകിയതാണെന്ന് കരുതി ചെക്കിന്‍ ചെയ്ത ആളുകള്‍ പേടിച്ചു. മാറിക്കോ ഇല്ലെങ്കില്‍ വെട്ട് കൊള്ളും എന്ന് ലാലും മണിയനും പ്രിയനും ചേര്‍ന്നു വിളിച്ച് പറഞ്ഞത് അവരുടെ പേടി ഇരട്ടിപ്പിക്കാന്‍ കാരണമായി. ചിലർ മുറിയുടെ കതകുകള്‍ അടച്ചു. പലരും ജീവനും കൊണ്ടോടി. നിമിഷനേരം കൊണ്ട് അവിടെ താമസിക്കാന്‍ വന്നവർ എങ്ങോട്ടു പോയെന്ന് അറിഞ്ഞില്ല. ആ ഒരൊറ്റ രാത്രികൊണ്ട് അവിടെ വന്നവരെയെല്ലാം ഞങ്ങള്‍ അനായാസം ഒഴിപ്പിച്ചു. അന്ന് അവിടെ കാട്ടിക്കൂട്ടിയ എല്ലാത്തിന്റെയും പ്രധാന സൂത്രധാരന്മാര്‍ മോഹന്‍ലാലും മണിയന്‍പിള്ള രാജുവും ആയിരുന്നു,’ കുഞ്ചന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button