മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണൻ കൂട്ടുക്കെട്ടിലെത്തിയ പുതിയ ചിത്രമാണ് ‘ആറാട്ട്’. ഗാനഭൂഷണം നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ ആഗോള തലത്തില്‍ നേടിയ ഗ്രോസ് കളക്ഷന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാല്‍.
ആഗോള തലത്തില്‍ മൂന്ന് ദിവസം കൊണ്ട് ചിത്രം 17.80 കോടി രൂപയാണ് നേടിയിരിക്കുന്നത്. മോഹൻലാൽ തന്റ്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ലോകമാകമാനം 2700 സ്‍ക്രീനുകളിലാണ് ‘ആറാട്ട്’ റിലീസ് ചെയ്തത്. ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം പല തിയേറ്ററുകളിലും സ്പെഷ്യൽ ഷോയും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പ്രദര്‍ശനം വര്‍ധിപ്പിച്ചിരിക്കുന്ന മാര്‍ക്കറ്റുകളില്‍ ജിസിസിയും ഉള്‍പ്പെടും.
Read Also:- കേരളത്തിലും ‘വലിമൈ’ തരംഗം: അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണം!
ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്‍ണനാണ്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, സിദ്ദിഖ്, വിജയരാഘവന്‍, സായ് കുമാര്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Post Your Comments