Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

‘വെറ്റലേം ‘പാമ്പും’ ചവയ്ക്ക ചവയ്ക്ക…’: എയറിൽ നിന്ന് എയറിലേക്ക് സഞ്ചരിക്കാനും വേണം ഒരു യോഗം, ഗായത്രിക്ക് വീണ്ടും ട്രോൾമഴ

കൊച്ചി: ജമ്‌നാപ്യാരി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ട്രോളർമാരുടെ സ്വന്തം നടി. പ്രണവ് മോഹൻലാലിനെ കല്യാണം കഴിക്കണം, ഹൃദയത്തിൽ കല്യാണി ചെയ്ത റോൾ ചെയ്യാൻ ആഗ്രഹം തോന്നി, മുഖ്യമന്ത്രി ട്രോൾ നിരോധിക്കണം തുടങ്ങിയ ഗായത്രിയുടെ പരാമർശങ്ങളെല്ലാം തന്നെ വലിയ ട്രോളുകൾക്ക് ഇട നൽകിയിരുന്നു. ഇപ്പോഴിതാ, ട്രോളന്മാർക്ക് പുതിയൊരു അവസരം കൂടി നൽകിയിരിക്കുകയാണ് ഗായത്രി. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം സിനിമയിലെ ‘ഒണക്ക മുന്തിരി’ എന്ന ഗാനം പാടിയതിന്റെ പേരിലാണ് നടിക്ക് വീണ്ടും ട്രോളുകള്‍ എത്തുന്നത്.

Also Read:‘ദർശനയെ സ്നേഹിച്ചതുപോലെ എന്നെ സ്നേഹിച്ചിട്ടുണ്ടോ’: അരുണിന് മായയോടുള്ള പ്രണയത്തിന് ആത്മാർഥത ഉണ്ടായിരുന്നില്ല-കുറിപ്പ്

പാട്ടിന്റെ വരികൾ ഗായത്രിക്ക് കൃത്യമായി അറിയില്ലായിരുന്നു. എന്നാലും, തന്നാൽ കഴിയുന്ന രീതിയിൽ ഗായത്രി ഗാനം പാടി. അതിലെ ചില വരികൾ ആണ് ട്രോളന്മാർ ശ്രദ്ധിച്ചത്. ‘വെറ്റലേം പാമ്പും ചവയ്ക്ക ചവയ്ക്ക’ എന്നാണ് ഗായത്രി പാടുന്നത്. ‘ഏത് പാമ്പാണ്’ എന്നാണ് പലരും ചോദിക്കുന്നത്. ‘പെണ്ണും ചെക്കനും ‘വെട്ടും’ കഴിഞ്ഞിട്ട് നാനാ നാന…’ എന്ന് പാടുന്ന ഗായത്രിയോട് ‘മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും’ എന്നും ചിലര്‍ കമന്റിടുന്നു. ഫ്രീ ബേര്‍ഡ് എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഗായത്രി പാട്ട് പാടുന്നത്. കല്യാണിയുടെ റോൾ ചെയ്യാൻ ആഗ്രഹിച്ചു എന്ന് പറഞ്ഞതിന് ഇന്നലെ വരെ ഗായത്രിയെ ട്രോളുകളായിരുന്നു. അതിന്റെ ഒരു കെട്ട് അടങ്ങുന്നതിന് മുന്നേ പുതിയതിനുള്ളത് ആയിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്. എയറിൽ നിന്ന് എയറിലേക്കു സഞ്ചരിക്കാനും വേണം ഒരു യോഗം എന്നും കമന്റുകൾ വരുന്നുണ്ട്.

‘പ്രണവും കല്യാണിയും തമ്മിലുള്ള രസതന്ത്രം വളരെ മനോഹരമായിരുന്നു. ചിത്രത്തിൽ അവർ ഉള്ള പൊട്ടുതൊട്ട പൗർണമി എന്ന ഗാനം വളരെ മനോഹരമായിരുന്നു. ആ ഭാഗം ഒക്കെ കണ്ടപ്പോൾ പ്രണവ് യഥാർത്ഥ ജീവിതത്തിലും നല്ലൊരു ഭർത്താവ് ആയിരിക്കുമെന്ന് തോന്നി. പ്രണവ് മോഹൻലാൽ വളരെ നന്നായി അഭിനയിച്ചു, പ്രണവിനെ കാണാൻ ഏറെ സുന്ദരനായിരുന്നു’, എന്നായിരുന്നു ഗായത്രിയുടെ ഏറ്റവും പുതിയ പരാമർശം.

shortlink

Related Articles

Post Your Comments


Back to top button