Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

‘ജൂനിയർ കങ്കണ എന്നാണ് എല്ലാരും എന്നെ വിളിക്കുന്നത്’: കാരണം തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

തന്റെ സ്വഭാവം കൊണ്ട് തന്നെ എല്ലാവരും ജൂനിയർ കങ്കണ എന്നാണ് വിളിക്കുന്നതെന്ന് നടി ഗായത്രി സുരേഷ്. അത്രയ്ക്ക് ഓൺ ഫേസ് ആയിട്ട് താൻ കാര്യങ്ങൾ പറയാറില്ലെന്നും കുറച്ച് ലാഘവത്തോടെയാണ് എല്ലാ കാര്യങ്ങളും പറയുന്നതെന്നും ഗായത്രി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. കങ്കണ കുറച്ച് കൂടി ‘നേരെ വാ നേരെ പോ’ സ്വഭാവക്കാരി ആണെന്നും താൻ അത്രയ്ക്കൊന്നും ഇല്ലെന്നും ഗായത്രി വ്യക്തമാക്കുന്നു. നല്ല ഫാഷൻ സെൻസും ട്രെൻഡിങ് സെൻസും കങ്കണയ്ക്ക് ഉണ്ടെന്നും നടി പറയുന്നു.

2015ൽ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സിനിമാലോകത്തെത്തിയത്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, തുടങ്ങി നിരവധി ചിത്രങ്ങളിൽ ഗായത്രി വേഷമിട്ടു. കൊച്ചിയിൽ വെച്ച് സുഹൃത്തിനൊപ്പം സഞ്ചരിക്കവേ കാറപകടം നടന്നിട്ടും വണ്ടി നിർത്താതെ പോയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ കാരണം ഗായത്രിക്ക് സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.

പിന്നീട്, ചില വിശദീകരണവുമായി ​ഗായത്രി എത്തിയിരുന്നു. തനിക്കെതിരായ ട്രോളുകളും പരിഹാസങ്ങളും അതിര് കടന്നപ്പോൾ മുഖ്യമന്ത്രിക്ക് മുന്നിൽ ട്രോളുകൾ നിരോധിക്കണമെന്ന അഭ്യർത്ഥനയുമായും ഗായത്രി എത്തി. ഹൃദയം എന്ന പ്രണവ് മോഹൻലാൽ ചിത്രം കണ്ടതിന് ശേഷം, കല്യാണി പ്രിയദർശൻ അവതരിപ്പിച്ച ആ കഥാപാത്രം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹം തോന്നിയതായും നടി അടുത്തിടെ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button