മുംബൈ: ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. പക്ഷേ ക്യാമറയ്ക്ക് മുന്നിലല്ല താര പുത്രന്റെ അരങ്ങേറ്റം. ഒരു വെബ് സീരീസിനും ബോളിവുഡ് ചിത്രത്തിനും വേണ്ടി എഴുത്തുകാരനായാണ് ആര്യൻ ഖാൻ അരങ്ങേറ്റം കുറിക്കുന്നത്. ആര്യൻ സതേൺ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ഫൈൻ ആർട്ട്സ്, സിനിമാറ്റിക് ആർട്സ്, ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡക്ഷൻ എന്നിവയിൽ ബിരുദം നേടിയിട്ടുണ്ട്.
വെബ് സീരീസിനായി ഒടിടി പ്ലാറ്റ്ഫോമുമായി ആര്യൻ ചർച്ചകൾ നടത്തി വരികയാണെന്നും ഇതോടൊപ്പം എസ്ആർകെയുടെ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ഒരു ഫീച്ചർ ഫിലിമിൽ തിരക്കഥാകൃത്തായി പ്രവർത്തിക്കുകയാണെന്നും പിങ്ക് യെല്ലോ റിപ്പോർട്ട് ചെയ്യുന്നു. സൂചനകൾ ശരിയാണെങ്കിൽ ആര്യന്റെ ഒടിടി സീരീസ് ഈ വർഷം തന്നെ പുറത്തുവരും. വെബ് സീരീസിനായി ബിലാൽ സിദ്ദിഖിയുടെ സഹ-എഴുത്തുകാരനുമായി ആര്യൻ യോജിച്ച് പ്രവർത്തിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.
‘ജൂനിയർ കങ്കണ എന്നാണ് എല്ലാരും എന്നെ വിളിക്കുന്നത്’: കാരണം തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്
അതേസമയം, ആര്യൻ ഖാന്റെ സഹോദരി സുഹാന അഭിനേത്രിയായി സിനിമയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സിൽ സോയ അക്തർ നിർമ്മിക്കുന്ന ഒരു വെബ് സീരീസിലൂടെ സുഹാന അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments