
ദിലീപ് ചിത്രം ശുഭരാത്രിക്ക് ശേഷം വ്യാസന് സംവിധാനം ചെയ്യുന്ന ചിത്രമാണ് അവള്‍ക്കൊപ്പം. കഴിഞ്ഞ ദിവസമാണ് ‘#അവള്‍ക്കൊപ്പം’ എന്ന പേരില്‍ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ സിനിമ വ്യാസന് പ്രഖ്യാപിച്ചത്. ഈ ചിത്രത്തിലേക്ക് താരങ്ങളെ ആവശ്യമുണ്ടെന്നു കാണിച്ചു നൽകിയ പോസ്റ്റിനു നേരെ വിമർശനവുമായി ഒരാൾ.
‘9നും 11നും ഇടയില്‍ പ്രായമുള്ള വെളുത്ത് മെലിഞ്ഞ പെണ്‍കുട്ടിക്ക് അവസരം’ എന്ന കാസ്റ്റിംഗ് കോളിലെ വാക്കുകളാണ് വിമർശനത്തിന് കാരണം. ‘അതെന്താ കറുത്ത കുട്ടി പറ്റില്ലെ? അഭിനയിക്കാന്‍ അറിയുന്ന അല്ലെങ്കില്‍ ഈ പ്രായത്തില്‍ ഉള്ള കുട്ടി എന്ന് പറയണം. എന്ന പിന്നെ ജാതിയും മതവും കൂടി എന്താ എഴുതാന്‍ വിട്ടു പോയേ?’ എന്നാണ് ഒരാൾ ഇതിനു നൽകിയ കമന്റ്. മറുപടിയുമായി സംവിധായകൻ രംഗത്തെത്തി.
‘ഈ കഥാപാത്രം വെളുത്ത് മെലിഞ്ഞ കുട്ടിയാണ് അതിനു കാരണവുമുണ്ട്, നിന്റെ പോലെ കറുത്ത കുഷ്ഠം പിടിച്ച മനസ്സ് അല്ല എന്റേത് അതുകൊണ്ടാണ് അങ്ങിനെ പറഞ്ഞത് കറുത്ത നിറമുള്ള ഒരു കുട്ടിയും മാതാപിതാക്കളും ഫോട്ടോ അയച്ചു വിഷമിക്കരുത് എന്ന് കരുതി. നീയൊക്കെ എന്ത് വിഷമാടാ മൈ….” എന്നാണ് വ്യാസന്റെ മറുപടി.
സംവിധായകനെ പിന്തുണച്ചും എതിര്‍ത്തും കൊണ്ടുള്ള കമന്റുകൾ പോസ്റ്റിനു ലഭിക്കുന്നുണ്ട്.
Post Your Comments