
കൊച്ചി: ശുഭരാത്രിക്ക് പിന്നാലെ പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ വ്യാസൻ. ‘അവൾക്കൊപ്പം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ സംവിധായകന് തന്നെ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്. ഒരു സംഭവ കഥയെ പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കുന്നതെന്ന് വ്യാസൻ വ്യക്തമാക്കുന്നു. സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. ദിലീപ് ചിത്രം ‘ശുഭരാത്രി’യാണ് വ്യാസൻ അവസാനമായി ചെയ്ത സിനിമ.
യുകെ സ്റ്റുഡിയോസിന്റെ സഹകരണത്തോടെ ഫിലിം ക്രാഫ്റ്റ് അവതരിപ്പിക്കുന്ന ചിത്രത്തില്‍, സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാവുന്ന മാനസികാരോഗ്യപരമായ എല്ലാ കാര്യങ്ങളിലും പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥയാണ് നായിക കഥാപാത്രം. കൗണ്‍സിലറായ യുവതി തന്റെ ജോലിക്കിടയില്‍ പരിചയപ്പെടുന്ന ഒരു പെണ്‍കുട്ടിക്ക് വേണ്ടി നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘അവള്‍ക്കൊപ്പം’.
Also Read:‘സത്യം മൂടിവയ്ക്കാനാവില്ല, അതിജീവതയെ മറവിൽ നിർത്തുന്നത് ശരിയല്ല’: ആഷിഖ് അബു
മലയാളത്തിലെ പ്രമുഖ നായിക മുഖ്യ വേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിക്കാന്‍ ഒമ്പതിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള വെളുത്ത മെലിഞ്ഞ പെണ്‍ക്കുട്ടിയെ ആവശ്യമുണ്ട് എന്ന് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പോസ്റ്റിന് താഴെ വിമർശന കമന്റുമായി നിരവധി പേർ രംഗത്തെത്തി. ‘9നും 11നും ഇടയില്‍ പ്രായമുള്ള വെളുത്ത് മെലിഞ്ഞ പെണ്‍കുട്ടിക്ക് അവസരം’ എന്ന കാസ്റ്റിംഗ് കോളിലെ വാക്കുകളാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചത്.
‘അതെന്താ കറുത്ത കുട്ടി പറ്റില്ലെ? അഭിനയിക്കാന്‍ അറിയുന്ന അല്ലെങ്കില്‍ ഈ പ്രായത്തില്‍ ഉള്ള കുട്ടി എന്ന് പറയണം. എന്ന പിന്നെ ജാതിയും മതവും കൂടി എന്താ എഴുതാന്‍ വിട്ടു പോയേ?’ എന്നായിരുന്നു വിമർശന കമന്റ്. എന്നാൽ, ഈ കഥാപാത്രം വെളുത്ത് മെലിഞ്ഞ കുട്ടിയാണ് എന്നും അതിനൊരു കരണമുണ്ടെന്നും സംവിധായകൻ വിമർശകന് മറുപടി നൽകി. ‘നിൻ്റെ പോലെ കറുത്ത കുഷ്ഠം പിടിച്ച മനസ്സ് അല്ല എൻ്റേത് അതുകൊണ്ടാണ് അങ്ങിനെ പറഞ്ഞത്. കറുത്ത നിറമുള്ള ഒരു കുട്ടിയും മാതാപിതാക്കളും ഫോട്ടോ അയച്ച് വിഷമിക്കരുത് എന്ന് കരുതി നീയൊക്കെ എന്ത് വിഷമാടാ മൈ….’, വ്യാസൻ പ്രതികരിച്ചു.
Post Your Comments