
മലയാളത്തിലെ യുവ നടന്മാരില് ശ്രദ്ധേയനായ താരമാണ് ലുക്മാന്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. ജുമൈമയാണ് വധു. മലപ്പുറം പന്താവൂരില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. മലപ്പുറം ചങ്ങരംകുളം സ്വദേശിയാണ് ലുക്മാന്. ബാലു വർഗീസ് അടക്കമുള്ള താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. എന്നാല്‍, താരത്തിന്റെ വിവാഹ ഫോട്ടോയ്ക്ക് താഴെ അധിക്ഷേപകമന്റുകളായി എത്തിയിരിക്കുകയാണ് ചിലര്‍.
Also Read:‘ചോദിക്കേണ്ടത് കോടതിയോടാണ്, അമ്മയോടല്ല’: നടിക്ക് നീതി വൈകുന്നതിൽ ടൊവിനോ തോമസ്
കരിവിളക്കിന് സമീപം നിലവിളക്ക് വെച്ചത് പോലെയുണ്ടെന്നും ഇവനൊക്കെ ഏത് നടനാണെന്നും നടന് എന്നത് വീട്ടുപേരാണോ എന്നൊക്കെ ചോദിച്ചായിരുന്നു ചിലരുടെ കമന്റുകള്‍. ‘പടത്തിന്റെ പേര് കൂടി പറഞ്ഞാല്‍ ഒഴിവുള്ളപ്പോള്‍ നോക്കാമായിരുന്നു. ലുക്ക് ഇല്ലാത്ത ഇവനൊക്കെ ആരാണ് ഈ പേരിടുന്നത്’ എന്നൊക്കെയാണ് മറ്റ് കമന്റുകൾ. ഇത്തരം അധിക്ഷേപ കമന്റുകൾ ഇടുന്നവർക്ക് മറ്റുള്ളവർ കൃത്യമായ മറുപടിയും നൽകുന്നുണ്ട്. വലിയ പിന്തുണയാണ് ലുക്മാന് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. ‘നടന് ലുക്ക് വേണമെന്നുള്ള കാലം ഒക്കെ കഴിഞ്ഞു ഉവ്വെ.. ലുക്ക് ഉള്ളവര്‍ മാത്രം അല്ലല്ലോ പടം കാണാന്‍ പോവുന്നത്. ലുക്ക് ഇല്ലാത്തവര്‍ക്കും കാണണ്ടേ. അല്ലെങ്കിൽ തന്നെ ഇയാളുടെ ലുക്കിന് എന്താണ് കുഴപ്പം’ എന്ന് വിമർശകരോട് തിരിച്ച് ചോദിക്കുന്നവരും ഉണ്ട്.
ഉണ്ണി മുകുന്ദനെ പ്രധാന കഥാപാത്രമാക്കി മുഹ്സിന് പെരാരി സംവിധാനം ചെയ്ത ‘കെഎല്‍ 10 പത്ത്’ എന്ന സിനിമയിലൂടെയാണ് ലുക്മാന് ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന്, നിരവധി സിനിമകൾ ചെയ്തെങ്കിലും ഓപ്പറേഷന് ജാവ ആണ് താരത്തിന് ഒരു ബ്രെക്ക് നൽകിയത്. ഉണ്ടയിലും മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.
Post Your Comments