കൊച്ചി: ജമ്നാപ്യാരി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ട ഗായത്രി പിന്നീട് വിവാദങ്ങളിലൂടെയും ട്രോളുകളിലൂടെയുമാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. കൊച്ചിയിൽ വെച്ച് സുഹൃത്തിനൊപ്പം സഞ്ചരിക്കവേ കാറപകടം നടന്നിട്ടും വണ്ടി നിർത്താതെ പോയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ കാരണം ഗായത്രിക്ക് സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഗായത്രി നൽകിയ വിശദീകരണങ്ങളും പരിഹാസത്തിനിടയാക്കി. പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന ഗായത്രിയുടെ പരാമർശവും ട്രോളന്മാർ ഏറ്റെടുത്തു. തുടർന്ന്, മുഖ്യമന്ത്രിക്ക് മുന്നിൽ ട്രോളുകൾ നിരോധിക്കണമെന്ന അഭ്യർത്ഥനയുമായും ഗായത്രി എത്തി. ഇപ്പോൾ ഹൃദയം എന്ന പ്രണവ് മോഹൻലാൽ ചിത്രം കണ്ടതിന് ശേഷം, ഗായത്രി പറഞ്ഞ അഭിപ്രായമാണ് ട്രോളുകളിൽ നിറയുന്നത്. കല്യാണി പ്രിയദർശൻ അവതരിപ്പിച്ച ആ കഥാപാത്രം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹം തോന്നിയതായും, പ്രണവ് യഥാർത്ഥ ജീവിതത്തിലും നല്ലൊരു ഭർത്താവ് ആയിരിക്കുമെന്നുമാണ് ഗായത്രിയുടെ പരാമർശം.
‘കേസിൽ കോടതി വിധി പറയട്ടെ, കോടതിക്ക് അങ്ങനെ വലുതായിട്ടൊന്നും തെറ്റില്ല’: സുരേഷ് ഗോപി
‘പ്രണവും കല്യാണിയും തമ്മിലുള്ള രസതന്ത്രം വളരെ മനോഹരമായിരുന്നു. ചിത്രത്തിൽ അവർ ഉള്ള പൊട്ടുതൊട്ട പൗർണമി എന്ന ഗാനം വളരെ മനോഹരമായിരുന്നു. ആ ഭാഗം ഒക്കെ കണ്ടപ്പോൾ പ്രണവ് യഥാർത്ഥ ജീവിതത്തിലും നല്ലൊരു ഭർത്താവ് ആയിരിക്കുമെന്ന് തോന്നി. പ്രണവ് മോഹൻലാൽ വളരെ നന്നായി അഭിനയിച്ചു, പ്രണവിനെ കാണാൻ ഏറെ സുന്ദരനായിരുന്നു.’ എന്നായിരുന്നു ഗായത്രിയുടെ പരാമർശം. ഇതിനെ പരിഹസിച്ചാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നത്.
ഹൃദയത്തിൽ കല്യാണിയേക്കാൾ ബെറ്റർ ഓപ്ഷൻ ഗായത്രിയാണെന്നും, ‘യൂ ആർ റിയലി ബ്യുട്ടിഫുൾ ഐ ലവ് യൂ’ എന്ന പ്രണവിന്റെ ഡയലോഗിന് ‘എനിക്കും ഇനിയെന്താ വേണ്ടേ’ എന്നും തുടങ്ങി ഗായത്രിയുടെ ചിത്രം ഉൾപ്പെടെ ഉപയോഗിച്ചുള്ള നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്.
Post Your Comments