CinemaGeneralLatest NewsMollywoodNEWS

‘കേസിൽ കോടതി വിധി പറയട്ടെ, കോടതിക്ക് അങ്ങനെ വലുതായിട്ടൊന്നും തെറ്റില്ല’: സുരേഷ് ഗോപി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറയേണ്ടത് കോടതിയാണെന്ന് നടൻ സുരേഷ് ഗോപി. കോടതിക്ക് വലുതായൊന്നും തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടുമോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കേസിൽ കോടതി വിധി പറയട്ടെ, കോടതിക്ക് അങ്ങനെ വലുതായിട്ടൊന്നും തെറ്റില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, ഗവർണർക്കെതിരായ വിമർശനങ്ങൾ ഒഴിവാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘അതി ശക്തമായ പിന്തുണയാണ് ഗവർണർക്ക്, അതൊരു ഭരണഘടന സ്ഥാപനമാണ് അതിനകത്ത് കുറച്ച് പക്വതയും മര്യാദയും കാണിക്കണം, തർക്കങ്ങൾ ഉണ്ടാകും അതിനെ രാഷ്ട്രീയപരമായിട്ടല്ലാതെ നേർ കണ്ണോടുകൂടി കാണണം. അത് കണ്ട് മനസിലാക്കണം’- സുരേഷ് ഗോപി വ്യക്തമാക്കി.

അതേസമയം, ഗവർണറുടെ സ്റ്റാഫിലെ ബിജെപി നേതാവിന്‍റെ നിയമനം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്. പേഴ്സണൽ സ്റ്റാഫിന്‍റെ പെൻഷൻ തർക്കത്തിൽ ഗവർണർക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്നും മുരളീധരൻ പറഞ്ഞു. യുഡിഎഫാണ് പെൻഷൻ കൊണ്ടുവന്നത്. പെൻഷൻ കൊടുക്കുന്നത് തെറ്റല്ല. ഗവർണറെ തുറന്ന് വിട്ടാൽ ആർഎസ്എസുകാരന് കുടപിടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി മാറുമെന്നും മുരളീധരൻ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments


Back to top button