
മോഹൻലാൽ – ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആറാട്ട് നിറഞ്ഞ സദസ്സുകളിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരേപോലെ ഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. 2700 തിയേറ്ററുകളിലാണ് ചിത്രം ലോകമെമ്പാടുമായി റിലീസ് ചെയ്തത്. ഒരു മാസ് മസാല സിനിമയാണ് ആറാട്ട്. സിനിമയുടെ റിലീസ് ദിവസങ്ങളിൽ പ്രമുഖ ചാനലുകൾ പ്രേക്ഷകരുടെ അഭിപ്രായങ്ങൾ തിയേറ്ററിൽ നിന്നും നേരിട്ട് റിപ്പോർട്ട് ചെയ്യാറുണ്ട്. അത്തരത്തിൽ ആറാട്ടിന് തിയേറ്റർ റെസ്പോൺസ് വന്ന വീഡിയോയിലെ ഒരു ആരാധകനാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം.
Also Read:ഇളയരാജയുടെ ഗാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും നാല് സ്ഥാപനങ്ങളെ വിലക്കി മദ്രാസ് ഹൈക്കോടതി
എല്ലാ ചാനലുകളുടെ മുന്നിലും ആവേശത്തോടെ ഓടിനടന്ന് ചിത്രത്തെ കുറിച്ച് സംസാരിക്കുന്ന ആരാധകനെ ട്രോളന്മാരും ഏറ്റെടുത്ത് കഴിഞ്ഞു. സിനിമ അത്ര പോരെന്ന് പറയുന്നവർക്കെതിരെ ‘ഇത് ഹേറ്റ് ക്യാംപെയിൻ’ ആണെന്ന് പറയുന്ന ഇയാളുടെ വീഡിയോ വൈറലായിരിക്കുകയാണ്. എല്ലാ ക്യാമറകൾക്കും മുന്നിലെത്തി ‘രാജമാണിക്യം ഒന്നുമല്ല, ഇത് ലാലേട്ടന്റെ ആറാട്ടാണ്, ലാലേട്ടൻ നിറഞ്ഞ് ആറാടുകയാണ്’ എന്ന് പലതവണ വിളിച്ച് പറയുന്ന ഈ ആരാധകൻ ആരാണെന്നറിയാനുള്ള അന്വേഷണത്തിലാണ് ട്രോളന്മാർ.
ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ഇത്. ഉദയകൃഷ്ണയാണ് തിരക്കഥയും സംഭാഷണവും. പുലിമുരുകന് ശേഷം ഉദയകൃഷ്ണയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ആര്‍.ഡി. ഇല്ലുമിനേഷന്‍സ് ഇന്‍ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്‌ച്ചേഴ്‌സും എം.പി.എം. ഗ്രൂപ്പും ചേര്‍ന്നാണ് ‘ആറാട്ടിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. വിജയരാഘവന്‍, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശിവാജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന്‍, നേഹ സക്‌സേന, സീത, തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്.
Post Your Comments