കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. 2015ൽ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സിനിമാലോകത്തെത്തിയത്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, തുടങ്ങി നിരവധി ചിത്രങ്ങളിൽ ഗായത്രി വേഷമിട്ടു. കൊച്ചിയിൽ വെച്ച് സുഹൃത്തിനൊപ്പം സഞ്ചരിക്കവേ കാറപകടം നടന്നിട്ടും വണ്ടി നിർത്താതെ പോയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ കാരണം ഗായത്രിക്ക് സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.
പിന്നീട്, ചില വിശദീകരണവുമായി ഗായത്രി എത്തിയിരുന്നു. തനിക്കെതിരായ ട്രോളുകളും പരിഹാസങ്ങളും അതിര് കടന്നപ്പോൾ മുഖ്യമന്ത്രിക്ക് മുന്നിൽ ട്രോളുകൾ നിരോധിക്കണമെന്ന അഭ്യർത്ഥനയുമായും ഗായത്രി എത്തി. ഇപ്പോൾ ഹൃദയം എന്ന പ്രണവ് മോഹൻലാൽ ചിത്രം കണ്ടതിന് ശേഷം, കല്യാണി പ്രിയദർശൻ അവതരിപ്പിച്ച ആ കഥാപാത്രം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹം തോന്നിയാതായി പറയുകയാണ് ഗായത്രി.
‘പ്രണവും കല്യാണിയും തമ്മിലുള്ള രസതന്ത്രം വളരെ മനോഹരമായിരുന്നു. ചിത്രത്തിൽ അവർ ഉള്ള പൊട്ടുതൊട്ട പൗർണമി എന്ന ഗാനം വളരെ മനോഹരമായിരുന്നു. ആ ഭാഗം ഒക്കെ കണ്ടപ്പോൾ പ്രണവ് യഥാർത്ഥ ജീവിതത്തിലും നല്ലൊരു ഭർത്താവ് ആയിരിക്കുമെന്ന് തോന്നി. പ്രണവ് മോഹൻലാൽ വളരെ നന്നായി അഭിനയിച്ചു, പ്രണവിനെ കാണാൻ ഏറെ സുന്ദരനായിരുന്നു.’ ഗായത്രി സുരേഷ് പറഞ്ഞു.
Post Your Comments