ചെന്നൈ: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തി ദളപതി വിജയ്. ശനിയാഴ്ച രാവിലെയാണ് താരം ബൂത്തിലെത്തിയത്. താരം വോട്ട് ചെയ്യാനെത്തുമെന്ന് അറിഞ്ഞ ആരാധകരും മാധ്യമപ്രവർത്തകരും രാവിലെ മുതൽ തന്നെ ബൂത്തിന് സമീപം നിലയുറപ്പിച്ചിരുന്നു. വിജയിനെ കണ്ടതും ആരാധകരും മാധ്യമപ്രവര്‍ത്തകരും അദ്ദേഹത്തെ വളഞ്ഞു. താന്‍ കാരണം പോളിങ് ബൂത്തില്‍ തിക്കും തിരക്കമുണ്ടായതില്‍ താരം ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞു.
സുരക്ഷാ ജോലിക്കാരോടൊപ്പമാണ് വിജയ് എത്തിയത്. കാക്കി കളര്‍ ഷര്‍ട്ടു നീല ജീന്‍സുമായിരുന്നു വേഷം. വോട്ട് ചെയ്ത താരം പെട്ടെന്ന് മടങ്ങുകയും ചെയ്തു. അധികം ആളുകൾ വോട്ട് രേഖപ്പെടുത്താൻ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും ക്യൂ നിന്നായിരുന്നു താരം വോട്ട് ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയ് സൈക്കിളിലെത്തി വോട്ട് ചെയ്തത് ദേശീയതലത്തില്‍ തന്നെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്ന വിജയ് വോട്ട് ചെയ്യാനുള്ള അവസരം പരമാവധി വിനിയോഗിക്കുന്ന താരമാണ്. തമിഴ്നാട്ടില്‍ 10 വര്‍ഷത്തിന് ശേഷം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഡിഎംകെയും എഐഎഡിഎംകെയുമാണ് മുഖ്യ കക്ഷികള്‍.
Post Your Comments