GeneralLatest NewsMollywoodNEWS

സിനിമയെ വിമര്‍ശിക്കാം, തിരക്കഥയുടെ രക്തം ചിന്താം പക്ഷേ, മതം മാനദണ്ഡമാകരുത്: ഹേറ്റ് ക്യാമ്പയിനെതിരെ രാഹുല്‍

സാമൂഹിക മാധ്യമത്തെ അധോലോകമായി കാണുന്ന ചില ഡോണുകൾ ഇന്ന് വിഷം ചീറ്റുന്ന മത വർഗീയ വാദികളാണ്.

മോഹന്‍ലാൽ – ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ആറാട്ട് കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന് നേരെ സൈബര്‍ ആക്രമണം അഴിച്ചുവിടുന്നുണ്ട് . സിനിമയുടെ പിന്നണി പ്രവര്‍ത്തകരുടെ മതം ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം വിമര്‍ശനം ഉയര്‍ത്തുന്നത്. ഇത്തരം വിമർശനങ്ങൾക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സമൂഹമാധ്യമത്തിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

read also: അതോണ്ടാണ് ഇമ്മാതിരി വൈകൃതങ്ങൾക്ക് കയ്യടിക്കാൻ സാധിക്കാത്തത്: ആറാട്ടിനെക്കുറിച്ചു അഡ്വ ശ്രീജിത്ത്‌ പെരുമന

കുറിപ്പ് പൂർണ്ണ രൂപം

‘നീ പോ മോനെ ദിനേശാ’
എന്ന് കേട്ടപ്പോഴും ‘തള്ളേ കലിപ്പ് തീരണില്ലല്ലാ’ എന്ന് കേട്ടപ്പോഴും കയ്യടിച്ചവർ വരെ പിന്നീട് ആ സിനിമയിലെ പൊളിറ്റിക്കൽ കറക്ടനെസ്സിനെക്കുറിച്ച് ചർച്ച ചെയ്യുന്നത് കാഴ്ചപ്പാടിന്റെയും ചിന്തയുടെയും വിശാലതയായും, നാം സ്വയം വളർന്നതിന്റെ തെളിവായും നമുക്ക് മനസ്സിലാക്കാവുന്നതാണ്.

എന്നാൽ മലയാള സിനിമയിൽ അഭ്രപാളിയുടെ രണ്ടറ്റങ്ങളെയും അഭിരുചിയുടെ വൈവിധ്യങ്ങളെയും തങ്ങളോടൊപ്പം ചേർത്ത് നിർത്തിയ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും.

ഇക്കയെന്നും ഏട്ടനെന്നും വിളിക്കുമ്പോൾ അവരുടെ മതവിശ്വാസത്തെ നാം എവിടെയും ഓർത്തേയില്ല. എന്നാൽ കാലം മാറി കഥ മാറി, സാമൂഹിക മാധ്യമത്തെ അധോലോകമായി കാണുന്ന ചില ഡോണുകൾ ഇന്ന് വിഷം ചീറ്റുന്ന മത വർഗീയ വാദികളാണ്.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമ തിയേറ്ററിലെത്തിയാൽ അവരുടെ മതത്തെ ചേർത്ത് കെട്ടി വിമർശിച്ചും ചേർത്തു പിടിച്ചും പ്രതികരിക്കുന്നവർ സിനിമയുടെ കഥാ ഭാവനയിൽ വിഷം പുരട്ടുമ്പോൾ ജനകീയ കലയിൽ പ്രഥമ ഗണനീയമായ സിനിമയുടെ ക്രാഫ്റ്റ്‌ ആണ് തകരുന്നത്.

മതിലുകൾ പണിത് പണിത് ഒരേ സിനിമ കൊട്ടകയിൽ ഇരിക്കുന്ന മനുഷ്യർക്കിടയിൽ പോലും മതത്തിന്റെയും ജാതിയുടെയും മതിലുയർത്തുന്ന വർഗ്ഗീയ വിഷ ജീവികളുടെ വലയിൽ നമ്മുടെ സിനിമ ആസ്വാദനം കുടുങ്ങാതിരിക്കാൻ ക്രീയാത്മമായ ഇടപെടലും സംവാദവും ഉയർന്നു വരണ്ടതുണ്ട്.

സിനിമയെ എത്ര രൂക്ഷമായും വിമർശിക്കാം, തിരക്കഥയുടെ രക്തം ചിന്താം, പക്ഷേ അഭിനേതാവിന്റെയോ, പിന്നണി പ്രവർത്തകന്റെയോ മതം മാനദണ്ഡമാകരുത്. വിമർശിക്കണമെങ്കിൽ പൂനെ ഫിലിം ഇൻസ്റ്റാറ്റ്യൂട്ടിൽ പഠിച്ചതിന്റെ സർട്ടിഫിക്കറ്റ് വേണമെന്ന ചിന്താഗതിയല്ല, മറിച്ച് വിമർശനം ഹേറ്റ് ക്യാംപെയിനാകരുത്…
നല്ല സിനിമകളുണ്ടാകട്ടെ എന്നത് പോലെ പ്രധാനമാണ് നല്ല പ്രേക്ഷനുണ്ടാവുക എന്നതും.
Hate the Hate Campaign

shortlink

Related Articles

Post Your Comments


Back to top button