CinemaGeneralLatest NewsMollywoodNEWS

‘ഒരു മകൾ ഉണ്ടായിരുന്നു, ഇന്നും അവളുടെ മുഖം മനസില്‍ നീറ്റലാണ്’: നഷ്ടപ്പെട്ട മകളെ കുറിച്ച് ലാലു അലക്സ്

സിനിമയിലും ജീവിതത്തിലുമുണ്ടായ പ്രതിസന്ധികളെ കുറിച്ച് തുറന്നു പറയുകയാണ് നടൻ ലാലു അലക്സ്. സിനിമ ഇല്ലാതെ വീട്ടിലിരിക്കുന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ടെന്നും അത്തരം സാഹചര്യങ്ങൾ വിഷമം ഉണ്ടാക്കുന്നതാണെന്നും താരം പറയുന്നു. പ്രതിസന്ധിയിലൂടെ തന്റെ ജീവിതം കടന്നുപോയപ്പോഴൊക്കെ പൂർണ പിന്തുണ തന്നത് തന്റെ ഭാര്യ ബെറ്റി ആണെന്ന് താരം പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read:ഹൃദയത്തിൽ കല്യാണി ചെയ്ത റോൾ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹം: പ്രണവ് നല്ലൊരു ഭർത്താവ് ആയിരിക്കുമെന്ന് ഗായത്രി

‘സിനിമ ഇല്ലാതെ വീട്ടിലിരിക്കുന്ന നാളുകള്‍ വലിയ വിഷമം ഉണ്ടാക്കുന്നതാണ്. ജീവിതത്തിലെ വേദനകളെ കുറിച്ച് ഓര്‍ത്താല്‍ സങ്കടം വരും. പ്രതിസന്ധിയിലൂടെ തന്റെ ജീവിതം കടന്നുപോയപ്പോള്‍ മുഴുവന്‍ പിന്തുണ തന്നത് ഭാര്യ ബെറ്റി ആണ്. പലപ്പോഴും തനിക്ക് സിനിമ ഇല്ലാതായിട്ടുണ്ട്. മലയാള സിനിമ എന്നോട് കുറച്ചു നാള്‍ വീട്ടിലിരിക്കാന്‍ പറയും. ഞാൻ അനുസരിക്കും. ജീവിതത്തിലെ വേദനകളെ കുറിച്ച് ഓര്‍ത്താല്‍ സങ്കടം വരും. ഒരു മോള്‍ ഉണ്ടായിരുന്നു. 10 മാസമേ അവള്‍ ജീവിച്ചുള്ളൂ. ഇന്നും അവളുടെ മുഖം മനസില്‍ നീറ്റലാണ്. ഇന്ന് ഉണ്ടായിരുന്നെങ്കില്‍ അവള്‍ക്കിപ്പോള്‍ 30 വയസ്സ് ആയേനെ. പക്ഷേ അതൊക്കെ താന്‍ മറികടന്നു’, ലാലു അലക്സ് പറയുന്നു.

അവസരങ്ങള്‍ തേടി താന്‍ ഒരുപാട് വാതിലുകള്‍ മുട്ടിയിട്ടുണ്ടെന്നും അതിൽ മിക്കവരും വാതിൽ തുറന്നു തന്നുവെന്നും നടൻ പറയുന്നു. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ നിങ്ങള്‍ ഭാഗ്യവാന്‍ ആണോന്ന് ചോദിച്ചാല്‍ ആകെ മൊത്തം തൂക്കി നോക്കുമ്പോള്‍ ഭാഗ്യവാനാണ് എന്നും സ്വപ്നം കണ്ടതിനേക്കാള്‍ പലതും അഞ്ചും പത്തും മടങ്ങ് തിരിച്ചു കിട്ടി എന്നുമാണ് നടന്‍ പറയുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി ആണ് താരത്തിന്റെതായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button