ബെൻ, ദൃശ്യം 2 , കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ നടി അഞ്ജലി നായര്‍ വീണ്ടും വിവാഹിതയായ വാർത്ത ഇന്നലെയാണ് പുറത്ത് വന്നത്. സഹസംവിധായകൻ അജിത്ത് രാജുവാണ് വരൻ. അജിത്ത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹം കഴിഞ്ഞ സന്തോഷം പങ്കുവച്ചത്. ഇതോടെ, ആരാധകരും സഹതാരങ്ങളും ഇരുവർക്കും ആശംസകളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, വിവാഹ വിശേഷങ്ങൾ
പങ്കുവെയ്ക്കുകയാണ് അഞ്ജലി.
വിവാഹ വിശേഷങ്ങൾ കൊട്ടിഘോഷിക്കാനോ ഉത്സവമാക്കാനോ താല്പര്യമുണ്ടായിരുന്നില്ലെന്നും, എന്നാൽ തങ്ങളെ ഒരുമിച്ച് കാണുമ്പോൾ മറ്റ് തരത്തിലുള്ള സംസാരങ്ങൾ ഉണ്ടാകരുതല്ലോ എന്ന് കരുതിയാണ് വിവാഹിതരായ കാര്യം ഏവരെയും അറിയിച്ചതെന്നും അഞ്ജലി പറയുന്നു. വനിതാ ഓൺലൈനോട് സംസാരിക്കുകയായിരുന്നു നടി. ഒരു വർഷത്തെ പരിചയത്തോടെ, ഒന്നിച്ചു മുന്നോട്ടു പോകാനാകും എന്ന് തോന്നിയപ്പോഴാണ് വീട്ടുകാരുമായി സംസാരിച്ചതെന്നും അവരും ആലോചിച്ച് സമ്മതമറിയിക്കുകയായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.
Also Read:പ്രേമത്തിന്റെ പേരിൽ പരിഹാസം, സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നി’; ശ്രുതി ഹാസൻ
‘ഞങ്ങള്‍ രണ്ടാളുടെയും രണ്ടാം വിവാഹമാണിത്. അദ്ദേഹത്തിന്റെ ആദ്യവിവാഹം 2014 ൽ പിരിഞ്ഞു. എന്റെ ആദ്യ വിവാഹം 2016 ൽ പിരിഞ്ഞു. മുൻപൊരു അനുഭവം ഉള്ളതിനാൽ ഈ വിവാഹക്കാര്യം അറിയുമ്പോൾ സോഷ്യൽ മീഡിയ എന്തൊക്കെ കള്ളക്കഥകൾ ആണ് മെനയുക എന്നോർത്ത് നല്ല പേടിയുണ്ടായിരുന്നു. വ്യക്തി ജീവിതത്തിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ടുള്ള ആളാണ് ഞാൻ. അവൾ വീണ്ടും കുഴിയിലേക്ക് ചാടി എന്നൊക്കെയാകും കമന്റുകൾ വരിക. മോൾക്കൊരു ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് കരുതി. അതുകൊണ്ടാണ് വിവാഹക്കാര്യം എല്ലാവരെയും അറിയിക്കാമെന്ന് ചിന്തിച്ചത്’, അഞ്ജലി പറയുന്നു.
ബാലതാരമായി അഭിനയം തുടങ്ങിയ അഞ്ജലി മോഡലായും അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി ശ്രദ്ധിക്കപ്പെട്ട ആല്‍ബങ്ങളുടെയും ഭാഗമായിരുന്നു. സംവിധായകനായ അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ആദ്യ ഭര്‍ത്താവ്. 2011 ലായിരുന്നു ഇരുവരുടെ വിവാഹം. 2016 ൽ ഇരുവരും വേർപിരിയുകയായിരുന്നു. 2013 ജൂണില്‍ പുറത്തിറങ്ങിയ 5 സുന്ദരികള്‍ എന്ന മലയാള ലഘുചിത്ര സമാഹാരത്തില്‍ അഞ്ജലിയുടെ മകള്‍ ആവണി അഭിനയിച്ചിട്ടുണ്ട്.
Post Your Comments