BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

സണ്ണി ലിയോണിന്റെ പേരിൽ രണ്ടായിരം രൂപ വായ്പ, തിരിച്ചടവ് മുടങ്ങിയതോടെ സിബിൽ സ്കോർ ഇടിഞ്ഞു: ഓൺലൈൻ തട്ടിപ്പെന്ന് താരം

ഡൽഹി: ഓൺലൈൻ തട്ടിപ്പിന് ഇരയായതായി വ്യക്തമാക്കി പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോൺ. തന്റെ വ്യക്തിഗത വിവരങ്ങളും പാൻ കാർഡ് നമ്പറും ഉപയോഗിച്ച് ഫിൻടെക് പ്ലാറ്റ്‌ഫോമായ ധനി സ്റ്റോക്സ് ലിമിറ്റഡിൽ നിന്നും ആരോ 2000 രൂപ വായ്പയെടുത്തെന്നാണ് സണ്ണി ലിയോണിന്റെ പരാതി. താരത്തിന് ഇത് വലിയ സാമ്പത്തിക ബാദ്ധ്യത അല്ലെങ്കിലും തിരിച്ചടവ് മുടങ്ങിയത് തന്റെ സിബിൽ സ്കോറിനെ ബാധിച്ചതായി സണ്ണി ലിയോൺ വ്യക്തമാക്കി.

താൻ തട്ടിപ്പിനിരയായതായി സണ്ണി ലിയോൺ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. കമ്പനിയെ ടാഗ് ചെയ്തുകൊണ്ടാണ് താരം വിവരം ട്വീറ്റ് ചെയ്തത്. ഇന്ത്യാ ബുൾസ് ഗ്രൂപ്പ് ആണ് ധനി സ്റ്റോക്സിന്റെ ഉടമകൾ. അതേസമയം, താരത്തിന്റെ ട്വീറ്റ് ശ്രദ്ധിക്കപ്പെട്ടതോടെ കമ്പനിയും സിബിൽ അതോറിട്ടിയും പ്രശ്ന പരിഹാരവുമായി രംഗത്ത് വന്നു. താരത്തിന്റെ രേഖകളിൽ നിന്ന് വ്യാജ ഇടപാടിന്റെ എൻട്രികൾ തിരുത്തിയ കമ്പനി സണ്ണി ലിയോണിന് ക്ലീൻ ചിറ്റ് നൽകി.

shortlink

Related Articles

Post Your Comments


Back to top button