മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രം പ്രദർശനത്തിനെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ ചിത്രത്തെക്കുറിച്ചു സോഷ്യൽ മീഡിയയിൽ പരിഹാസ പോസ്റ്റ് പങ്കുവച്ച രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരെ വിമർശിച്ച് അഭിഭാഷകൻ ശ്രീജിത്ത് പെരുമന.
‘ഒരു സിനിമയിറങ്ങി അത് പ്രേക്ഷകരിൽ സൃഷ്ടിച്ച ആസ്വാദനത്തെ വിലയിരുത്തുന്നതിനു മുൻപ് ആ കലാസൃഷ്ടിയെയും, അതിലെ കഥാപാത്രങ്ങളുടെയും കാവി കോണകം തിരയുന്ന തീട്ട സംഘികളാണ് ഈ നാടിന്റെ ശാപം’ – എന്ന് ശ്രീജിത്ത് പെരുമന സമൂഹമാധ്യമ കുറിപ്പിൽ പറയുന്നു.
കുറിപ്പ് പൂർണ്ണ രൂപം
ഒരു സിനിമയിറങ്ങി അത് പ്രേക്ഷകരിൽ സൃഷ്ടിച്ച ആസ്വാദനത്തെ വിലയിരുത്തുന്നതിനു മുൻപ് ആ കലാസൃഷ്ടിയെയും, അതിലെ കഥാപാത്രങ്ങളുടെയും കാവി കോണകം തിരയുന്ന തീട്ട സംഘികളാണ് ഈ നാടിന്റെ ശാപം.
കുലം മുടിക്കുന്ന സംഘികൾ സ്പോർട്ട്സിലും, ഗെയിംസിലും, ക്രിക്കറ്റിലും തുടങ്ങി കഴിക്കുന്ന ഭക്ഷണത്തിലും സിനിമയിലും വരെ വെറുപ്പും മതവും കലർത്തി കലാപം സൃഷ്ടിക്കാൻ തുടങ്ങിയ ശേഷമാണ് കലകളിൽ വരെ വിദ്വേഷം കടന്നുവന്നിട്ടുള്ളത്…
യുദ്ധം വരുമ്പോഴും, ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് കളി ഉള്ളപ്പോഴും, മറ്റുള്ളവർ ബീഫ് കഴിക്കുമ്പോഴും മാത്രം വിജ്രംഭിക്കുന്ന സംഘികളുടെ പൊതുബോധം അന്നും ഇന്നും എന്നും മുസ്ലീങ്ങൾക്ക് എതിരാണ് എന്നതാണ് ഒരു കലാകാരന്റെ സിനിമയെചൊല്ലി പോലും നടക്കുന്ന ഈ വംശീയ വർഗീയ വേട്ടക്ക് കരണം. പറഞ്ഞുവന്നത് സങ്കരയിനം ഗോഡ്‌സെ കുഞ്ഞുങ്ങൾക്ക് മാനവ സ്നേഹം എന്നോ, മനുഷ്യത്വം എന്നോ ഒന്നില്ല. സിനിമയായാലും കൊറോണയായാലും, ക്രിക്കറ്റായാലും വർഗീയത നക്കികുടിക്കുന്ന വർഗ്ഗമാണവ.
പശുവിനെ കാണുമ്പോഴും, ചാണകം കാണുമ്പോഴും രാജ്യസ്നേഹം ഉണരുന്ന ഗോഡ്‌സെ കുഞ്ഞുങ്ങളെപോലെ അല്ല മനുഷ്യരുടെ നിലപാടുകൾ എന്ന് പണിക്കർമാർ മനസിലാക്കിയാലും.
അത് മനസ്സിലാക്കണമെങ്കിൽ ഗോഡ്‌സെ കുഞ്ഞുങ്ങൾ ജന്മങ്ങൾ പലതും ഇനി ജനിച്ച് മരിച്ച് മനുഷ്യരായി ജനിക്കേണ്ടിയിരിക്കണം…
തലയിൽ തീട്ടം പേറുന്ന സങ്കരയിനം ഗോഡ്‌സെ കുഞ്ഞുങ്ങളുടെ അണ്ഡകടാഹത്തിലാണ് യഥാർത്ഥത്തിൽ മാനവികതയുടെ ആറാട്ടുകൾ നടത്തേണ്ടത് ❗️
മാനവികതയിൽ പന്നിപ്പടക്കം വെച്ച് പൊട്ടിക്കുന്ന ചെറ്റകൾ
അഡ്വ ശ്രീജിത്ത് പെരുമന
Post Your Comments