CinemaGeneralLatest NewsMollywoodNEWS

‘മോഗെൻലാലിന്റെ അബിനെയം പോരാ, പഗുതി കയിഞ്ഞപ്പോൾ ഓളും ഞാനും ഇറങ്ങിപ്പോന്ന്’: വിമർശകരുടെ വായടപ്പിച്ച് ശ്രീജിത്ത് പണിക്കർ

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘ആറാട്ട്’ തിയേറ്ററുകളിൽ പ്രകമ്പനം കൊള്ളിച്ചുകഴിഞ്ഞു. മരയ്ക്കാറിന് ശേഷമുള്ള മോഹൻലാൽ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. മരയ്ക്കാറിന് മോശമായ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. മോഹൻലാലിന് അഭിനയിക്കാൻ അറിയില്ലെന്നും മോശം സിനിമയാണെന്നുമുള്ള തരത്തിലായിരുന്നു ട്രോളുകളും സൈബർ ആക്രമണവും നടന്നത്. മരയ്ക്കാറിന് ശേഷമിറങ്ങിയ ഉണ്ണി മുകുന്ദൻ ചിത്രം ‘മേപ്പടിയാന്’ നേരെയും സൈബർ ആക്രമണമുണ്ടായി. സിനിമയ്ക്കെതിരെ നടക്കുന്ന ഇത്തരം സൈബർ ആക്രമണങ്ങളോട് മുഖം തിരിക്കുകയാണ് രാഷ്ട്രീയ-സിനിമാ നിരീക്ഷൻ ശ്രീജിത്ത് പണിക്കർ.

‘ഹിൻദു മാടെംപിയായി മോഗെൻലാൽ വീണ്ടും. സ്രീക്രിഷ്ണന്റെ അമ്പെലം കൊണ്ട് ഫേമെസ് ആയ സ്ഥെലമാണ് മോഗെൻലാലിന്റെ കദാപാത്രത്തിന്റെ സ്ഥെലം. പശുവിനെ പാലിക്കുന്നവെൻ എന്ന അർത്തത്തിൽ ഉള്ള ഗോപെൻ എന്ന പേരാണ് കദാപാത്രത്തിന്. ഇത് പശുവിനെയും ക്രിഷ്ണനെയും സിൽമയിൽ ഒളിച്ചെകഡത്താനുള്ള കുൽസിദ സ്രമമാണെന്ന് കരുദാം’, ശ്രീജിത്ത് പണിക്കർ പരിഹാസരൂപേണ ‘സോ കോൾഡ്’ നിരൂപകരെ വിമർശിച്ചുകൊണ്ട് തന്റെ ഫേസ്‌ബുക്കിൽ എഴുതി.

ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ആറാട്ട് സിൽമ കണ്ടു. കൊള്ളൂല്ല. ഹിൻദു മാടെംപിയായി മോഗെൻലാൽ വീണ്ടും. സ്രീക്രിഷ്ണന്റെ അമ്പെലം കൊണ്ട് ഫേമെസ് ആയ സ്ഥെലമാണ് മോഗെൻലാലിന്റെ കദാപാത്രത്തിന്റെ സ്ഥെലം. പശുവിനെ പാലിക്കുന്നവെൻ എന്ന അർത്തത്തിൽ ഉള്ള ഗോപെൻ എന്ന പേരാണ് കദാപാത്രത്തിന്. ഇത് പശുവിനെയും ക്രിഷ്ണനെയും സിൽമയിൽ ഒളിച്ചെകഡത്താനുള്ള കുൽസിദ സ്രമമാണെന്ന് കരുദാം. ശുദ്ത്ത ഹിൻദുത്തയും ന്യൂനപശ്ശ വിരുത്തതയുമാണ് സിൽമ മുയ്മൻ.

മോഗെൻലാൽ ഒരു അവദാരം ആണെന്ന് സായ്ഗുമാർ പറയുന്നുണ്ട്. ഇതും ഹിൻദു ദെയ്‌വത്തെ ഒളിച്ചു കഡെത്തലാണ്. അത് ക്രിഷ്ണെനാണോ ക്രിഷ്ണെന്റെ ചേട്ടൻ ബെലരാമനാണോ അതെന്നാണ് എൻഡെ സംശെയം. കലെപ്പ കൊണ്ട് വില്ലെന്മാരെ അടിക്കുന്നെദിൽ നിന്നും ബെലരാമെന്റെ ആയുദത്തെയും സിൽമയിൽ ഒളിച്ചു കഡെത്തിയിട്ടുണ്ട് എന്നു പറെയാം. കാറിൽ യാത്ര ചെയ്യുൻപോൽ മോഗെൻലാൽ കൈ നീട്ടി വഴിയെ പോഗുന്ന ഒരു മുസിലീം പയ്യെനെ തട്ടുന്ന ഒരു ശീൻ ഉൻഡ്. അത് തട്ടലല്ല, മർദെനമാണ്. നല്ല ഒന്നാംദരം ന്യൂനപശ്ശ മർദെനം. മുസിലീമായ ഏയാർ റെഹിമാനെ എൻദിനാണ് ജോശ് പ്രകാശിന്റെ മുദലക്കോട്ടെയിൽ കൊണ്ടുപോകുന്നത്? ന്യൂനപശ്ശത്തെ ആക്രെമിക്കാൻ വേൻഡിയല്ലേ?
സിൽമയിൽ സവെർണ ഹിൻദു പ്രതീകങ്ങെൾ ദാരാളെം ഉപയോഗിച്ചിട്ടുൻഡ്. തറവാഡും തൊളസിത്തറയും തെയ്യവും തിറയും കദഗളിയും കൈരളിപ്പയെറ്റുമൊക്കെ എമ്പാഡും കാണിച്ചിട്ടുൻഡ്. ആറാട്ട് എന്ന പേരുതന്നെ ഹിൻദുത്തയുടെ ഒളിച്ചുകഡത്തൽ അല്ലേ?

പിന്നെ മോഗെൻലാലിന്റെ അബിനെയം പോരാ. പുള്ളിയൊക്കെ ഈ പരിപാഡി നിർത്തേൻഡ സമെയം കയിഞ്ഞു. പഗുതി കയിഞ്ഞപ്പോൾ ഓളും ഞാനും ഇറങ്ങിപ്പോന്ന്.

 

shortlink

Related Articles

Post Your Comments


Back to top button