CinemaGeneralLatest NewsMollywoodNEWS

‘പ്രണവിനെ കല്യാണം കഴിക്കാൻ ജ്യോത്സ്യനെ വിളിച്ച് ഗായത്രി’: വൈറലായി ഓഡിയോ, നടിക്ക് പറയാനുള്ളത്

കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ഗായത്രി സുരേഷ് ട്രോളർമാരുടെ സ്വന്തം ആളാണ്. ഗായത്രിയുടെ അഭിമുഖങ്ങളെല്ലാം വൈറലാകാറുണ്ട്. അടുത്തിടെ താരത്തിന്റെ വാഹനം അപകടത്തിലായതും തുടര്‍ന്നുള്ള വിശദീകരണങ്ങളുമെല്ലാം വിവാദമായി മാറിയിയിരുന്നു. ഇതിനു പിന്നാലെ, നടൻ പ്രണവ് മോഹൻലാലയന്റെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും തുറന്നു പറഞ്ഞ ഗായത്രിക്ക് നിരവധി ട്രോളുകൾ ലഭിച്ചിരുന്നു.

ഇപ്പോഴിതാ, ‘പ്രണവിനെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചോദിച്ച് ജോത്സ്യനെ വിളിച്ച് സംസാരിക്കുന്ന ഗായത്രി’ എന്ന പേരില്‍ യൂട്യൂബിൽ പ്രചരിക്കുന്ന ഓഡിയോ തന്റേതല്ലെന്ന് വെളിപ്പെടുത്തുകയാണ് ഗായത്രി. പ്രണവിനെ കല്യണം കഴിക്കുന്നതിനെ കുറിച്ച് ചോദിക്കാനായി ജ്യോത്സ്യനെ വിളിച്ചത് താനല്ല എന്നും അത് കേൾക്കുമ്പോൾ തന്നെ താനല്ലെന്ന് എല്ലാവർക്കും മനസിലാകുമല്ലോ എന്നും നദി ചോദിക്കുന്നു. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ വിശദീകരണം.

Also Read:ഓൺലൈൻ വായ്പാ തട്ടിപ്പ്: സണ്ണി ലിയോണിന്‍റെ പണവും നഷ്ടപ്പെട്ടു

‘ആ ശബ്ദം കേട്ടല്‍ അറിയില്ലേ അത് താനല്ലെന്ന്. എനിക്ക് മാത്രമല്ല ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രണവിനെ ഇഷ്ടമായിരിക്കും. അതുപോലെ എനിക്കും ഇഷ്ടമാണ്. അദ്ദേഹത്തെ കല്യാണം കഴിക്കണം എന്നുള്ളതും ഒരു ആഗ്രഹമാണ്. പക്ഷേ അതിനു വേണ്ടി നോക്കിയിരിക്കുകയൊന്നുമല്ല. ലാലേട്ടന്റെ മരുമകളാകാന്‍ വേണ്ടി ആരാണ് ആഗ്രഹിക്കാത്തത്. ലാലേട്ടനും താനും തമ്മില്‍ പ്രത്യേകം കണക്ട് ചെയ്യാന്‍ സാധിക്കും എന്നാണ് കരുതുന്നത്. ഇത് മുൻപൊരിക്കൽ പറഞ്ഞതിന് ശേഷം എനിക്ക് നേരെയുള്ള പരിഹാസവും കൂടിയതോടെയാണ് ട്രോള്‍സ് നിരോധിക്കണം എന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്’, നടി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button