CinemaGeneralLatest NewsMollywoodNEWS

തിയേറ്ററിൽ മോഹൻലാലിന്റെ ആറാട്ട്: ഗംഭീര മാസ് പടം, ഇത് തലയുടെ വിളയാട്ടം എന്ന് പ്രേക്ഷകർ

‘ആറാട്ട് ഒരു മാസ് മസാല സിനിമയാണ്. സുഹൃത്തുക്കളുമൊത്തോ കുടുംബമായിട്ടോ തിയേറ്ററിലെത്തി കണ്ടുപോകാവുന്ന ഒരു തട്ടുപൊളിപ്പൻ മാസ് സിനിമയാണ് ആറാട്ട്’, സിനിമ ഇറങ്ങുന്നതിനു മുൻപ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ആറാട്ടിനെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. അത് തന്നെയാണ് സിനിമയെ കുറച്ച് പ്രേക്ഷകർക്കും പറയാനുള്ളത്. ആറാട്ട് തിയേറ്ററിൽ നിന്ന് തന്നെ കാണേണ്ട പടമെന്ന് പ്രേക്ഷർ. പക്കാ മാസ് പടമാണെന്നാണ് ആദ്യ ഷോ കഴിയുമ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

‘ആറാട്ട്’ ചിത്രത്തിന് തിയേറ്ററുകളില്‍ വന്‍ വരവേല്‍പ്പ് ആണ് ലഭിക്കുന്നത്. ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ആറാട്ട് പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച മോഹന്‍ലാലാണ് ചിത്രത്തിലേത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മാസിന്റെ ആറാട്ടുമായി ആണ് നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം സ്‌ക്രീനില്‍ നിറയുന്നത്. എല്ലാ ലോജിക്കികളും മാറ്റി വെച്ച് കാണാൻ പറ്റിയ ഒരു പക്ക മാസ്സ് മസാല ചിത്രം ആണ് ആറാട്ട്.

Also Read:ബോധം കെട്ടു ആശുപത്രിയിലാണെന്നു പ്രചരിപ്പിക്കുന്ന ചില മാമാ മാധ്യമങ്ങള്‍ക്ക് നടുവിരല്‍ നമസ്‌ക്കാരം: നാദിര്‍ഷ

മോഹൻലാൽ ആരാധകരെ കോരിത്തരിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളും ഡയലോഗുകളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. ‘പുലിമുരുകന്‍’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടെയാണിത്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കെജിഎഫിലെ രാമചന്ദ്ര രാജുവും ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ്.

shortlink

Related Articles

Post Your Comments


Back to top button