ബെൻ, ദൃശ്യം 2 , കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ നടി അഞ്ജലി നായര്‍ പുനർവിവാഹിതയായി. സഹസംവിധായകൻ അജിത്ത് രാജുവാണ് വരൻ. അജിത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹം കഴിഞ്ഞ സന്തോഷം പങ്കുവച്ചത്. ഇതോടെ, ആരാധകരും സഹതാരങ്ങളും ഇരുവർക്കും ആശംസകളുമായി രംഗത്തെത്തി.
അടുത്തിടെ അഞ്ജലി നൽകിയ ഒരു അഭിമുഖം ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയില്‍ അഭിനയിച്ചാല്‍ തനിക്ക് പലരും പ്രതിഫലം തരാറില്ലെന്നു താരം വെളിപ്പെടുത്തിയിരുന്നു. ‘തരുന്നവര്‍ തന്നെ വളരെ ചെറിയ പ്രതിഫലമാണ് തരാറുള്ളത്. ദുഃഖപുത്രിയുടെ മുഖമുള്ളത് കൊണ്ട് ആരോടും തിരിച്ചൊന്നും പറയില്ലെന്നുറപ്പുള്ളതുകൊണ്ടാകാം ഇത്. ഇങ്ങനെ കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് അച്ഛനും അമ്മയും അനിയനും ഭാര്യയും അടങ്ങുന്ന ചെറിയ കുടുംബം ഞാന്‍ പോറ്റുന്നത്. പണമിരട്ടിപ്പിക്കാനുള്ള മാജിക്കൊന്നും എനിക്ക് അറിയില്ല. എന്റെ കടങ്ങളും ചെലവുകളും കഴിഞ്ഞിട്ട് എനിക്ക് ചിലപ്പോള്‍ നല്ല ചെരുപ്പ് വാങ്ങാനുള്ള കാശ് പോലും മാറ്റിവയ്ക്കാനുണ്ടാവില്ല’, അഞ്ജലി വ്യക്തമാക്കിയിരുന്നു.
ബാലതാരമായി അഭിനയം തുടങ്ങിയ അഞ്ജലി മോഡലും അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി ശ്രദ്ധിക്കപ്പെട്ട ആല്‍ബങ്ങളുടെയും ഭാഗമായിരുന്നു. സംവിധായകനായ അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ആദ്യ ഭര്‍ത്താവ്. 2011 ലായിരുന്നു ഇരുവരുടെ വിവാഹം. കഴിഞ്ഞ വർഷമാണ് ഇരുവരും വേർപിരിഞ്ഞത്. 2013 ജൂണില്‍ പുറത്തിറങ്ങിയ 5 സുന്ദരികള്‍ എന്ന മലയാള ലഘുചിത്ര സമാഹാരത്തില്‍ അഞ്ജലിയുടെ മകള്‍ ആവണി അഭിനയിച്ചിട്ടുണ്ട്.
Post Your Comments