മുംബയ്: മദ്യപിച്ച് വാഹനമോടിച്ചതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചതിനും ബോളിവുഡ് നടി കാവ്യ ഥാപ്പറിനെതിരെ പോലീസ് കേസെടുത്തു. മദ്യപിച്ച് വാഹനം ഓടിച്ചെത്തിയ നടി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനു നേരെ അശ്ലീല പരാമർശങ്ങൾ നടത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. വ്യാഴാഴ്ച പുലർച്ചെ ജുഹുവിലെ ജെ ഡബ്ല്യു മാരിയറ്റ് ഹോട്ടലിന് സമീപം നടന്ന സംഭവത്തിൽ നടിയ്ക്കെതിരെ കേസെടുത്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പോലീസ് അറിയിച്ചു.
മദ്യലഹരിയിൽ കാവ്യ ഓടിച്ച വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരൻ പോലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ പോലീസ് സംഭവ സ്ഥലത്തെത്തി. തുടർന്ന് പോലീസുകാരെ നടി അശ്ലീലം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. കാവ്യയ്ക്കെതിരെ ഐപിസി 353,504,332,427 എന്നീ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.
Post Your Comments