കൊച്ചി: മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് അഞ്ജലി നായര്‍. അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങളും അഞ്ജലിയെ തേടിയെത്തിയിട്ടുണ്ട്. നടി അഞ്ജലി നായര്‍ വിവാഹിതയായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സഹസംവിധായകന്‍ അജിത് രാജുവാണ് വരന്‍.
യഥാര്‍ഥത്തില്‍ കഴിഞ്ഞ നവംബര്‍ 21 നാണ് ഇരുവരും വിവാഹിതരായത്. ഇതുവരെ പുറത്തുവിടാതിരുന്ന വിവാഹ വാർത്ത അജിത് സോഷ്യല്‍ മീഡിയയില്‍ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തതോടെയാണ് ആരാധകര്‍ അറിഞ്ഞത്. അഞ്ജലിയും താനും വിവാഹിതരായതായി അജിത് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. അഞ്ജലിയോടൊപ്പമുള്ള ചിത്രവും അജിത് പങ്കുവച്ചു.
‘പ്രണവിനെ കല്യാണം കഴിക്കാൻ ജ്യോത്സ്യനെ വിളിച്ച് ഗായത്രി’: വൈറലായി ഓഡിയോ, നടിക്ക് പറയാനുള്ളത്
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 2021 നവംബറിലായിരുന്നു വിവാഹം നടന്നതെങ്കിലും ഇപ്പോഴാണ് വിവാഹ വാർത്ത പുറത്ത് വിടുന്നതെന്നാണ് അഞ്ജലി നായർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിൽ താരത്തിന് ആശംസകളുമായി എത്തിയത്.
Post Your Comments