InterviewsLatest NewsNEWS

തെറ്റും ശരിയും നുണയും സത്യവുമെല്ലാം തിരിച്ചറിയാന്‍ അവള്‍ക്ക് സാധിക്കട്ടെ: രാഖി സാവന്തിന് പിന്തുണയുമായി സോഫിയ ഹയാത്ത്

പ്രണയദിനത്തിന്റെ അന്നായിരുന്നു നടി രാഖി സാവന്ത് താനും ഭര്‍ത്താവ് റിതേഷ് സിംഗും പിരിഞ്ഞതായി അറിയിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ച വിവരം രാഖി ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ രാഖിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് രാഖിയുടെ അടുത്ത സുഹൃത്തും ബിഗ് ബോസ് താരവുമായ സോഫിയ ഹയാത്ത്. ഇടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സോഫിയ മനസ് തുറന്നിരിക്കുന്നത്

സോഫിയയുടെ വാക്കുകൾ :

‘എന്റെ കൂട്ടുകാരിയായ രാഖി ഒരു നല്ല വ്യക്തിയാണ്. അവന്‍ അവളെ ഉപയോഗിക്കുകയായിരുന്നു. രാഖി അവനെ മറക്കണമെന്നാണ് ഞാന്‍ പറയുന്നത്. നുണ പറയുന്ന പുരുഷന്മാര്‍ എന്നും നുണ പറയും. അവളുടെ ഭര്‍ത്താവിന് സഹായം വേണം. രാഖിയ്ക്ക് മുക്തി വേണം. ഒരു നുണയിലായിരുന്നു അവളും ജീവിച്ചിരുന്നത്. അവരുടെ വിവാഹം ഒരു നുണയായിരുന്നുവെന്ന് ആളുകള്‍ കരുതിയതില്‍ തെറ്റ് പറയാനാകില്ല, അങ്ങനെ തന്നെയായിരുന്നു.

അവന്‍ നുണ പറയുകയായിരുന്നു. രാഖിയ്ക്ക് യഥാര്‍ത്ഥ പ്രണയം എന്താണെന്ന് ഇനി മനസിലാകില്ലായിരിക്കും. അവള്‍ക്ക് ആണ് രക്ഷ വേണ്ടത്. ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ ഞാനവള്‍ക്ക് എല്ലാ ആശംസകളും നേരുകയാണ്. തെറ്റും ശരിയും നുണയും സത്യവുമെല്ലാം തിരിച്ചറിയാന്‍ അവള്‍ക്ക് സാധിക്കട്ടെ. അന്തിമ വിജയം സത്യത്തിന്റേതായിരിക്കും. നുണ പിടിക്കപ്പെടും. സത്യം കാണാന്‍ സാധിക്കുക എന്നത് വലിയ കാര്യമാണ്. സത്യം തിരിച്ചറിയുന്നതോടെ ദൈവത്തെ കാണാന്‍ തുടങ്ങും. ജീസസിനെക്കുറിച്ചും ദൈവത്തെക്കുറിച്ചുള്ള രാഖിയുടെ പോസ്റ്റ് ഞാന്‍ കണ്ടിരുന്നു. അവള്‍ക്ക് എല്ലാ ആശംസകളും നേരുകയാണ് ഞാന്‍. രാഖി സ്വയം സ്‌നേഹിക്കണം. എപ്പോഴും മറ്റുള്ളവരെക്കുറിച്ചാണ് അവള്‍ ചിന്തിക്കുക. ബിഗ് ബോസ് വീട്ടിലാണെങ്കിലും സൗഹൃദങ്ങളിലും പ്രണയത്തിലും അവശ്യത്തിലധികം നല്‍കുന്നവളാണ് രാഖി’.

shortlink

Related Articles

Post Your Comments


Back to top button